റിപ്പോർട്ട്: പാസ്റ്റർ കെ.കെ. ബാബു, വൈക്കം .
ഇന്ത്യപെന്തെക്കോസ്ത് ദൈവസഭയുടെ 97ാം മത് ജനറൽ കൺവെൻഷൻ വെർച്ചലായി 2021 ജനുവരി 17 മുതൽ 24 വരെ കുമ്പനാട് കേന്ദ്രീകൃതമായി നടക്കുന്നു. അഞ്ചാം ദിവസമായ ജനുവരി 21 വ്യാഴം വൈകിട്ട് 7 മണിക്ക് ആരംഭിച്ച മഹായോഗം 9:30ന് പര്യവസാനിച്ചു . യോഗത്തിൽ പാസ്റ്റർ.c. c. എബ്രഹാം അധ്യക്ഷത വഹിക്കുകയും യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുകയും ശുശ്രൂഷകൾക്കായി കർത്തൃദാസന്മാരെ ക്ഷണിക്കുകയും ചെയ്തു. പാസ്റ്റർ സാമുവൽ.M. തോമസ്, ഡൽഹി സ്റ്റേറ്റ് പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. സിയോൺ സിംഗേഴ്സ് ഗാന ശുശ്രൂഷയക്ക് നേതൃത്വം നൽകി. ആന്ധ്രപ്രദേശ് ക്വയർ ഒരു ഗാനമാലപിച്ചു.
ആദ്യസന്ദേശം പാസ്റ്റർ സാബു വർഗീസ്, ക്രൂശിലൂടെ ദൈവം തുറന്ന പുതുവഴികൾ എന്ന ചിന്ത പങ്കുവയ്ക്കുവാൻ എബ്രാ:10:19-22 വാക്യങ്ങൾ വായിച്ച് വചനം ശുശ്രൂഷിച്ചു. യഹൂദ മതാചാരങ്ങൾ വിട്ടു ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്ന എബ്രായർ പ്രതികൂലവും കഷ്ടതയും നേരിട്ടപ്പോൾ പുറകോട്ട് പോകേണ്ടി വരുമോ എന്ന് ചിന്തിക്കേണ്ടി വന്നപ്പോൾ ക്രിസ്തുവിൽ ധൈര്യപ്പെടുത്തി ശക്തി പകർന്ന് മറ്റൊരു സാധ്യതയുമില്ലാത്ത, ജീവനുള്ള പുതുവഴി ക്രിസ്തുവിലത്രെ എന്ന് ബോധ്യപ്പെടുത്തി. യഹൂദനെ സംബന്ധിച്ചു ദൈവത്തോട് അടുക്കുവാൻ വഴികളുണ്ടായിരുന്നു. ദൈവാലയവും ദൈവ സാന്നിദ്ധ്യവും, പാപപരിഹാരയാഗവുമൊക്കെ അനുഭവമായിരുന്നു. എന്നാൽ പൂർണ്ണത വരാതെ തുടർന്നുകൊണ്ടിരുന്ന ഈ അവസ്ഥയിൽ നിന്ന് കൃപാസനത്തോളം അടുത്തു ചെല്ലുവാൻ ജീവനുള്ള പുതുവഴി യേശുക്രിസ്തു മൂലം തുറന്നിരിക്കുകയാണ്. മഹാപുരോഹിതൻ പോലും ആണ്ടിലൊരിക്കൽ മാത്രം ഭയത്തോടെയിണ് അതി പരിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുന്നത്. ജനത്തിന് അത് കാണാൻ കഴിയാത്തവണ്ണം നടുവിൽ ഒരു തിരശ്ശീല യുണ്ടായിരുന്നു. ക്രൂശിക്കപ്പെട്ട യേശു തൻ്റെ ദേഹമെന്ന തിരശ്ശീല കീറിയത്രെ ദൈവത്തിങ്കലേയക്ക് സകല മാനവരാശിക്കുവേണ്ടിയുള്ള വഴിതുറന്നത്, എന്ന സത്യം വ്യക്തമാക്കി.
ജനറൽ ട്രഷർ ബ്രദർ സണ്ണി മുളമൂട്ടിൽ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനം, സാമ്പത്തികസ്ഥിതി എന്നിവ വിശദീകരിച്ച ശേഷം പാസ്റ്റർ ജെയിംസ് ജോർജ്ജ് യു .എസ് .എ. പ്രാർത്ഥിച്ചു. ബ്രദർ വർക്കി എബ്രഹാം കാച്ചാണത്ത്, പാസ്റ്റർ നോയൽ സാമുവൽ എന്നിവർ ആശംസകൾ അറിയിച്ചു. രണ്ടാമത്തെ സന്ദേശം പാസ്റ്റർ ഫിലിപ്പ്.പി. തോമസ് യേശുക്രിസ്തുവിലൂടെ പുതിയ സൃഷ്ടിയായിത്തിരുന്നതിന്നെപ്പറ്റി 2 കൊരി:5:17, വായിച്ചു ശുശ്രൂഷിച്ചു. ഒരുത്തൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടി ആകുന്നു, പഴയതു കഴിഞ്ഞുപോയി, ഇതാ അതു പുതുതായി തീർന്നിരിക്കുന്നു. പഴയ മനുഷ്യനെപ്പറ്റി 1 കൊരി:2:14 പ്രാകൃത മനുഷ്യൻ എന്നും, എഫെ:4:22-24ൽ മുമ്പിലത്തെ നടപ്പു, ഉപേക്ഷിച്ചു ആത്മാവ് സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിൻ്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരുപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചു കൊള്ളണമെന്നും1 പത്രൊ:1:5, യോഹ: 3:3,5 വീണ്ടും ജനനവും, (ഉദാഹരണമായിഒനേസിമോസിനെയും ഫിലേമോൻ 11ൽ) വീണ്ടും ജനിച്ചതിൻ്റെ പ്രത്യേകത 1 യോഹ:3:9,47,5:4,18, യൂദ: 21 എന്നീ വാക്യങ്ങളിലൂടെ ഓർമ്മിപ്പിക്കുകയും ശമയ്യ സ്ത്രീയുടെ മാറ്റം തെളിവായി പ്രസ്താവിക്കുകയും ചെയ്തു.
തുടർന്ന് സോദരി സമാജം പ്രവർത്തനങ്ങളെക്കുറിച്ച് Sr: ആനി സാമുവൽ വിശദീകരിക്കുകയും ആശംസകൾ കൾ അറിയിക്കുകയും ചെയ്തു. അവസാനമായി പാസ്റ്റർ രാജു മേത്ര ദൈവത്തിൻ്റെ പുതുവഴികൾ ശുദ്ധീകരണത്തിലും വിശുദ്ധിയിലും എന്ന ചിന്ത 2 കൊരി:7:2,1 തിമൊ:4:5, റോമ:15:15 വാക്യങ്ങൾ വായിച്ചു പങ്കുവച്ചു. ദൈവം വിളിച്ചു വേർതിരിച്ചു വിശദീകരിച്ച ദൈവജനത്തിനാണ് ദൈവീക വാഗ്ദ്ത്തങ്ങളുളളതെന്നം, വാഗ്ദ്ത്തം പ്രാപിക്കുവാൻ ദേഹം, ദേഹി, ആത്മാവിൽ വിശുദ്ധിയിൽ തുടരണമെന്നും, ഈ ലോകത്തിലെ താൽക്കാലികാനുഗ്രഹങ്ങളിൽ ഒതുങ്ങാതെ, മഹാപരിശുദ്ധനായ ദൈവത്തോടുകൂടെ നിത്യ വാസത്തിനായുള്ള ദൈവിക പദ്ധതിലാണെന്ന ബോധ്യത്തോടെ ദൈവ വചനം, പ്രാർത്ഥന, പരിശുദ്ധത്മ നിയോഗം എന്നിവ കൈവിടാതെ മുറുകെപ്പിടിച്ചു യേശുവിൻ്റെ പുണ്യാന രക്തത്തിൽ ആശ്രയിച്ചു ജീവിതം നയിച്ചാൽ നാം കൈവിടപ്പെടുകയില്ല എന്ന പ്രത്യാശ നൽകി. പാസ്റ്റർ.K.C. ജോൺ പ്രാർത്ഥിച്ചു ആശീർവാദത്തോടെ യോഗം അവസാനിപ്പിച്ചു.
