17.1 C
New York
Tuesday, December 5, 2023
Home Religion ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൺവെൻഷൻ. 2021- നാലാം ദിവസം

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൺവെൻഷൻ. 2021- നാലാം ദിവസം

റിപ്പോർട്ട്: പാസ്റ്റർ കെ.കെ. ബാബു, വൈക്കം .

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 97-മത് ജനറൽ കൺവെൻഷൻ വെർച്ചലായി 2021 ജനുവരി 17 മുതൽ 24 വരെ കുമ്പനാട് കേന്ദ്രീകൃതമായി നടക്കുകയാണ്. നാലാം ദിവസമായ ജനുവരി 20 ബുധൻ വൈകീട്ട് 7 മണിക്ക് ആരംഭിച്ച മഹായോഗം 9.30 ന് പര്യവസാനിച്ചു. യോഗത്തിൽ പാസ്റ്റർ.P. A. മാത്യു. കോട്ടയം അധ്യക്ഷത വഹിക്കുകയും യോഗത്തിലേക്ക് ജനറൽ, സ്റ്റേറ്റ് ഭാരവാഹികൾ, ശുശ്രൂഷകർ , ദൈവജനം ഏവരെയും സ്വാഗതം ചെയ്യുകയും പാസ്റ്റർ.P.E.ജോർജ്ജ്, വെട്ടിയാർ പ്രാരംഭ പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു. Living Voice Kottayam ഗാന ശുശ്രൂഷകൾ നേതൃത്വം നൽകി. കർണാടക സ്റ്റേറ്റ് P.Y.P .A. ഒരു ഗാനം ആലപിച്ചു.

ആദ്യ സന്ദേശം പാസ്റ്റർ ജേക്കബ് മാത്യു. യു .എസ് .എ. ഓർലാൻഡോ സഭാ ശുശ്രൂഷകൻ കർത്താവായ യേശുക്രിസ്തുവിൻ്റെ മരണ പുനരുദ്ധാന ത്തിലൂടെയുള്ള പുതുവഴികൾ എന്ന ചിന്ത പങ്കുവെച്ചു. 2000 വർഷങ്ങൾക്കു മുമ്പ് യേശു ക്രൂശിക്കപ്പെട്ടു എന്നാൽ, ലോക സ്ഥാപനത്തിന് മുമ്പേയുളള ദൈവ പദ്ധതി യന്നത് വെളി:13:8,എഫെ:1:4 വ്യക്തമാക്കുന്നു.  പ: നി : കാലത്തെ യാഗം പാപമുക്ത യാഗമായിരുന്നെങ്കിൽ കാല സമ്പൂർണ്ണതയിൽ ഭൂമിയിൽ ഒരിക്കൽലായി നടന്ന ഏക യാഗം സകല പാപത്തിനും യായാഗത്തിനും അന്തം വരുത്തിയ ഒടുക്കത്തെ ശത്രുവായ മരണം  നീങ്ങി സമൃദ്ധമായ ജീവൻ വെളിപ്പെടുത്തി . പുനരുദ്ധാനം പ്രാപിച്ച യേശു ദൈവ ശക്തിയും വചനത്തിൻ്റെ സത്യവും ആധികാരികതയും ഉറപ്പിക്കുകയും, സ്വർഗീയ ദാനങ്ങൾ ഭൂമിയിലേക്ക് അയക്കപ്പെട്ടു വാൻ കാരണമായിത്തീരുകയും, മരണഭയം മാറി, പുനരുദ്ധാനശക്തിയും , അധികാരവും പ്രവചിച്ചവരായി  ആവേശത്തോടെ രക്ഷാസന്ദേശം പ്രസംഗിക്കുവാനും സഭ രൂപപ്പെടുവാനും വഴിതുറക്കപ്പെട്ടു.

ജനറൽ ട്രഷർ ബ്രദർ സണ്ണി മുളമൂട്ടിൽ പ്രസ്ഥാനത്തിൻ്റെ സാമ്പത്തികസ്ഥിതി, പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ചു. പാസ്റ്റർ റെജി, ഓതറ എല്ലാറ്റിനായും പ്രാർത്ഥിച്ചു. രണ്ടാമത്തെ സന്ദേശം പാസ്റ്റർ. V. J. തോമസ്. ഗോവ, യേശുക്രിസ്തുവിൻ്റെ ജീവിതത്തിലൂടെ വെളിപ്പെട്ട പുതുവഴികൾ എന്ന ചിന്ത പങ്കുവച്ചു. ദൈവത്തോളം തന്നെ ശക്തിയുള്ള ദൈവവചനം ദൃഢമായി വെളിപ്പെട്ടതാണ് യേശു. തൻ്റെ ജീവിതത്തിൽ ലൂക്കോ :4ൽ യെശയ്യാ പ്രവചനം വായിച്ച് പുസ്തകം മടക്കി കൊടുക്കുമ്പോൾ അതിൽ എഴുതിയതിൻ്റെ നിവർത്തി പ്രദർശിപ്പിച്ചു. ലൂക്കോ: 10ൽ യഥാർത്ഥ സ്നേഹിതനെ ബോധ്യപ്പെടുത്തി. മത്ത: 5 ,6,7 അദ്ധ്യായങ്ങളിൽ ന്യായപ്രമാണം കൈകാര്യം ചെയ്യുന്നവർക്ക് യഥാർത്ഥ വശം വെളിപ്പെടുത്തി കൊടുത്തു. വചനം ജീവിതത്തിൽ നടപ്പിലാക്കി പഠിപ്പിച്ചു എന്നു മാത്രമല്ല, ന്യായപ്രമാണത്തിൽ തിരയുന്നവരുടെ കണ്ണു തുറന്നു കൊടുത്തു. 2021 ലും ദൈവവചനത്തിനുള്ള യാഥാർത്ഥ്യത്തിലേക്ക് വഴിതുറന്ന് നടത്തുവാൻ കർത്താവ് വിശ്വസ്തൻ.

പാസ്റ്റർ സണ്ണി ഫിലിപ്പ് മധ്യപ്രദേശിലെ പ്രവർത്തനത്തിൻ്റെ വിശദീകരണം നൽകുകയും”നീ എനിക്കുള്ളവൻ തന്നെ എന്ന ദൈവശബ്ദം കർത്താവുമായുള്ള ബന്ധം ഉറപ്പിക്കുന്നതായും, നമ്മുടെ പ്രതിസന്ധികൾക്ക് അതിരുടുമ്പോൾ തന്നെ അതിരില്ലാത്ത അനുഗ്രഹ വഴികൾ തുറക്കുന്ന തായും പ്രത്യാശിച്ചു പാസ്റ്റർ ബ്ലസൻ മാത്യൂസിൻ്റെ പ്രാർത്ഥനാനന്തരം പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി യേശുക്രിസ്തുവിൻ്റെ പ്രവർത്തിലുടെ വെളിപ്പെട്ട പുതുവഴികൾ തിരുവചനത്തിലൂടെ ഓർമ്മപ്പെടുത്തി. സമൂഹം മാറ്റി നിർത്തിയിരുന്ന കുഷ്ഠരോഗികൾ, മാറാരോഗികൾ, സ്ത്രീസമൂഹം തുടങ്ങിയ അനേകരിൽ പ്രകൃത്യാതീത മായ, ദൈവത്തിനു മാത്രം കഴിയുന്ന കാര്യങ്ങൾ കർത്താവായ യേശുക്രിസ്തു വെളിപ്പെടുത്തി. യോഹന്നാൻ സുവിശേഷം 11ാം അദ്ധ്യായം തൻ്റെ വാക്കിനാൽ നടന്ന അത്ഭുതം പ്രകടമാകുന്നു. ആദ്യ അടയാളം യോഹ : 2ാ അദ്ധ്യായത്തിൽ തന്നെ ഒരു കുടുംബത്തിൽ നടന്ന ദൈവ പ്രവർത്തിയാണ്. ദൈവത്താൽ പണിയപ്പെടുന്ന കുടുംബം തകർക്കുവാൻ പദ്ധതിയിടുന്ന പൈശാചിക പ്രവർത്തികളിൽ നിന്ന് ഉദ്ധരിക്കുന്ന കർത്താവ് ഇക്കാലത്തിലും പ്രതിസന്ധിയുടെ നടുവിലും, തകർച്ചകളുടെ നടുവിലും അ സാധ്യതകളുടെ നടുവിലും വഴിയായി വെളിപ്പെടുത്തുക തന്നെ ചെയ്യും എന്നു ഉറപ്പായി പ്രസ്താവിച്ചു. പാസ്റ്റർ.M.P.ജോർജ്ജുകുട്ടി പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു യോഗം പര്യവസാനിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നു: മന്ത്രി വി.ശിവന്‍കുട്ടി.

തൃശൂർ: ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തൃശൂര്‍ ചേലക്കരയിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ...

വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വ്യാപകം; വ്യാജന്‍മാരെ കണ്ടെത്താന്‍ സംവിധാനമില്ലാതെ എം.വി.ഡിയും, പോലീസും.

തിരുവനന്തപുരം: വാഹനങ്ങളില്‍ വ്യാജനമ്പര്‍ ഘടിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിക്കുമ്പോഴും ഇത് ഫലപ്രദമായി തടയാനാവാതെ മോട്ടോര്‍ വാഹനവകുപ്പും പോലീസും. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ഉടമ വ്യാജനമ്പറില്‍...

വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ സമർപ്പിക്കൽ; കൂടുതൽ സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്.

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഡിസംബര്‍ 11,12 തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍...

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ...
WP2Social Auto Publish Powered By : XYZScripts.com
error: