റിപ്പോർട്ട്: പാസ്റ്റർ കെ.കെ. ബാബു, വൈക്കം .
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 97ാംമത് ജനറൽ കൺവെൻഷൻ രണ്ടാം ദിവസ യോഗം വെർച്ചലായി 2021 ജനുവരി 17 മുതൽ 24 വരെ കുമ്പനാട് കേന്ദ്രീകൃതമായി നടക്കുകയാണ്. രണ്ടാംദിവസമായ ജനുവരി 18 തിങ്കൾ വൈകീട്ട് 7. മണി മുതൽ 9. 30 വരെ നടത്തുന്ന യോഗങ്ങളിൽ പാസ്റ്റർ സണ്ണി ജോർജ്ജ്, കോട്ടയം അധ്യക്ഷത വഹിക്കുകയും, പത്തനാപുരം ശാലേം വോയിസ് സംഗീത സുശ്രൂഷ നിർവഹിക്കുകയും പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ റ്റി. ഡി. ബാബു, പാസ്റ്റർ. കെ. ജോയി എന്നിവർ തിരുവചന ശുശ്രൂഷിച്ചു.
പാസ്റ്റർ കുഞ്ഞപ്പൻ. സി. വർഗീസ് പ്രാർത്ഥിച്ച് ആരംഭിച്ച യോഗത്തിൽ അധ്യക്ഷൻ സണ്ണി ജോർജ്ജ് സഭാ നേതൃത്വത്തിനും, ശുശ്രൂഷകേർക്കും, ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് ശാലേം വോയിസ് ഗാനശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ രാജു ആനിക്കാട് പ്രാരംഭ സന്ദേശത്തിൽ മനുഷ്യവർഗ്ഗം പാപത്തിൽ പെരുകിവന്ന കാലം ദൈവത്തിൻ്റെ ന്യായവിധി ലോകത്തിൽ മഹാമാരിയായി ഭൂമിയിൽ പെയ്തിറങ്ങിയപ്പോൾ നോഹയേയും കുടുംബത്തെയും 377 ദിവസം പേടകത്തിൽ സൂക്ഷിച്ച് ദൈവം ഈ കാലഘട്ടത്തിൽ കഴിഞ്ഞ ഒരുവർഷം മുഴുവൻ നമ്മെ കരുതി. ഈ പുതുവർഷത്തിൽ വന്നുഭവിച്ച ദുരന്തമോർത്ത് ഭാരപ്പെടാതെ ദൈവത്തിൻ്റെ പുതുവഴികൾ ക്കായി സോത്രം ചെയ്യുവാൻ ആഹ്വാനം നൽകി. പാസ്റ്റർ. എം. പി. ജോർജ്ജുകുട്ടി കൺവെൻഷൻ്റെയും, പ്രസ്ഥാനത്തിൻ്റെയും സാമ്പത്തിക കാര്യങ്ങൾ വിശദീകരിക്കുകയും, പാസ്റ്റർ ജോൺറിച്ചാർഡ് പ്രാർത്ഥിക്കുകയും ചെയ്തു.
രണ്ടാമത്തെ തിരുവചന സന്ദേശം പാസ്റ്റർ. T. D. ബാബു നൽകി. പുറ: 33: 13 ആസ്പദമാക്കി ദൈവം മോശയ്ക്ക് കാണിച്ചുക്കൊടുത്ത വഴികളെക്കുറിച്ച് വിശദീകരിച്ചു. 120 വർഷത്തെ മോശയുടെ ആയുസ്സിൽ 40 വർഷ വീതമുള്ള മൂന്ന് ഘട്ടങ്ങളിലൂടെ ദൈവം നടത്തി. ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമെന്ന് എണ്ണിയ മോശെ, യേശുവിന് 1500 വർഷം മുമ്പേ ജീവിച്ചിരുന്നയാളെന്നറിയുമ്പോൾ, മോശെയ്ക്ക ദൈവം വെളിപ്പെടുത്തിയ വഴിയായിരുന്നു, മാർഗ്ഗയിരുന്ന, ക്രിസ്തുവിൽ നമ്മുക്ക് വെളിപ്പെട്ട പുതുവഴി. ലോകത്തിൽ ഇതിൽ ദൈവത്തിങ്കലേക്കുള്ള ഏകവഴി ക്രിസ്തുവാകയാൽ യേശുവിൽ ജീവിക്കുവാൻ ആഹ്വാനം നൽകി.
തുടർന്ന് P. O. ചെറിയാൻ കാനസ അനുഗ്രഹ പ്രഭാഷണത്തിലൂടെ കൺവെൻഷൻ ഈ പ്രത്യേക സമയത്ത് അനുഗ്രഹവും പ്രത്യാശ വർദ്ധിക്കുന്നതു മാകട്ടെയെന്ന് ആശംസിച്ചു. സോദരി സമാജം പ്രതിനിധിയായി സൂസൻ. എം. ചെറിയാൻ, പി.വൈ. പി . ജി പ്രതിനിധി ഷിബിൻ, ജി. സാമുവൽ എന്നിവർ ആശംസകൾ അറിയിച്ചു. മൂന്നാമത് സന്ദേശം പാസ്റ്റർ. കെ. ജോയി, ഡൽഹി നഹും: 2: 1, പത്രോ: 5: 8 ആധാരമാക്കി പുതുവഴിയിലുടെയുളള യാത്രാമധ്യേ ദൈവജനം വാഹകനായ സാത്താൻ്റെ പിടിയിൽ അകപ്പെടാതെ ക്രിസ്തുവിൽ മറഞ്ഞിരിക്കാൻ ഓർപ്പിച്ചു. ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടി, പഴയത് കഴിഞ്ഞു പോയി". പൊതുജനതാൽ പുതു സൃഷ്ടികളായി ത്തീർന്നവർക്കെ പുതുവഴിയിലൂടെയുളള യാത്രയും സ്വർഗ്ഗരാജ്യവും സാധ്യമാകൂ. പഴയ വഴിയിലേക്ക് തിരികെ നടത്തുവാൻ വിവിധ വേഷത്തിൽ പിശാച്ച് പ്രതിയോഗിയായുണ്ട് എന്ന് തിരിച്ചറിഞ്ഞ് കോട്ട കാത്തുകൊണ്ട് ജീവിക്കുവാൻ ആഹ്വാനം നൽകി. പാസ്റ്റർ ജോർജ്ജ് മാത്യു ത്രിപുര ദൈവത്തിന് നന്ദി അർപ്പിച്ചുക്കൊണ്ട് പ്രാർത്ഥിച്ച് യോഗത്തിന് ആശിർവാദം പറഞ്ഞു.
