(വാർത്ത: സുരേഷ് സൂര്യ)
ദേവാലയ കയ്യേറ്റ ങ്ങൾക്കെതിരെ യാക്കോബായ സുറിയാനി സഭയുടെ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി അവകാശ സംരക്ഷണ വിളംബരയാത്ര ശനിയാഴ്ച്ച കോട്ടയം ഭദ്രാസനത്തിൽ പര്യടനം നടത്തും.
നാളെയും മറ്റന്നാളുമാണു വിളംബര യാത്ര.
നാളെ രണ്ടിനു കുറിച്ചി സെന്റ് മേരീസ് പുത്തൻ പള്ളിയിൽ ആരംഭിക്കും . സുന്നഹദോസ് സെക്രട്ടറി ഡോ . തോമസ് മാർ തിമോത്തിയോസ് ഫ്ലാഗ് ഓഫ് ചെയ്യും.
കുര്യാക്കോസ് മാർ സേവേറിയോസ് , കുര്യാക്കോസ് മാർ ഇവാനിയോസ് , സഖറിയാസ് മാർ പോളിക്കർപ്പോസ് എന്നിവർ പങ്കെടുക്കും.