H. G. Dr.Joshua Mar Nicodimos Metropolitan,Nilackal Diocese.
ദൈവ തിരു നാമം മഹത്വപ്പെടു മാറാകട്ടെ. 2021 ജനുവരി മാസം മാസം ഒന്നാം തീയതി മുതൽ മലയാളി ഹൃദയത്തിന് “മലയാളി മനസ്സ്”എന്ന പേരിൽ ഒരു ഓൺലൈൻ പത്രം ലഭ്യമാക്കുകയാണ്. കാൽ നൂറ്റാണ്ടിലേറെ കാലമായി അമേരിക്കയിൽ കുടിയേറി പാർക്കുന്ന ശ്രീ .രാജു ശങ്കരത്തിലെന്റെ പ്രത്യേക നേതൃത്വത്തിലും ഉത്സാഹത്തിലും മലയാളികളുടെ മനസ്സിൽ മലയാളി നാടിൻറെ വാർത്തകളും സ്പന്ദനങ്ങളും അതേസമയത്ത് എത്തിച്ചുകൊടുക്കുന്ന വേണ്ടിയുള്ള ഒരു നല്ല ഉദ്യമം . ഈ ഉദ്യമം ഏവർക്കും പ്രയോജനപ്പെടട്ടെ എന്നും പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
പത്ര വായന ഇന്ന് ചുരുങ്ങി വരുന്ന ഒരു കാലഘട്ടമാണ്. വിദേശരാജ്യങ്ങളിൽ അമേരിക്കയിലും മറ്റും അച്ചടി മാധ്യമത്തിലൂടെ പല പത്രങ്ങളും ആരംഭിച്ചതും വളർന്നതും പല കാരണങ്ങളാൽ അതിന്റെ അവിതരണം നിന്നു പോയതും എനിക്കറിയാം. ഈ പുതിയ സംരംഭം ഒരു ഓൺലൈൻ പത്രമാധ്യമം എന്ന നിലയിൽ മലയാളി മനസ്സിലേക്ക് മലയാള വാർത്തകൾ എത്തിച്ചു കൊടുക്കുന്നതിനു ഉളള ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും.ആശംസകളും പ്രാർത്ഥനകളും വിജയങ്ങളും ആശംസിക്കുന്നു
.ഏവർക്കും ഹൃദ്യമായ വാർത്തകൾ ലഭിക്കുന്നതിന് ഈ മാധ്യമത്തിലൂടെ സാധ്യമായി തീരട്ടെ എന്ന് ആശംസിക്കുന്നു. ഇതിനു നേതൃത്വം കൊടുക്കുന്ന പ്രിയപ്പെട്ട രാജു ശങ്കരത്തിൽ ഉൾപ്പെടെയുള്ള മറ്റെല്ലാ പിന്നണി പ്രവർത്തകരുടെയും പ്രവർത്തനങ്ങൾ അനുഗ്രഹങ്ങൾ ആയിത്തീരട്ടെ എന്ന് ആശംസിക്കുന്നു. ദൈവം നമ്മെ വാഴ്ത്തി അനുഗ്രഹിക്കട്ടെ.