17.1 C
New York
Friday, July 1, 2022
Home Pravasi അസ്മ സാബുവിന് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി യാത്രയപ്പു നൽകി.

അസ്മ സാബുവിന് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി യാത്രയപ്പു നൽകി.

അനിൽ കുമാർ പത്തനംതിട്ട.

ജിദ്ദ :- തുടർപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ഒഐസിസി ജവഹർ ബാലവേദി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അസ്മ സാബുവിന് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി യാത്രയപ്പ് നൽകി.

ജിദ്ദയിലെ വിവിധ കലാ സംഘടനകളിൽ ഭാരവാഹിയായി പ്രവർത്തിക്കുന്ന ഒരു നല്ല നർത്തകി കൂടിയാണ് അസ്മ. ഉപഹാരം ജില്ലാ പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട കൈമാറി.

ഗ്ലോബൽ മെമ്പറും, ഹെല്പ് ഡെസ്ക് കൺവീനറുമായ അലി തേക്ക്തോട്, നാഷണൽ കമ്മിറ്റി അംഗം മനോജ്‌ മാത്യു അടൂർ, ജില്ലാ വൈസ് പ്രസിഡന്റ്‌ അയൂബ് ഖാൻ പന്തളം, ജോയിന്റ് സെക്രട്ടറി ഷറഫ് പത്തനംതിട്ട, സാബുമോൻ പന്തളം,മഹിളാ ജില്ലാ ഭാരവാഹികൾ ആയ ജമിനി മനോജ്‌ മാത്യു, ആശ സാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


ചിത്രത്തിൽ

തുടർ പഠനത്തിന് നാട്ടിൽ പോകുന്ന അസ്മ സാബുവിനുള്ള ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട കൈമാറുന്നു.

അനിൽ കുമാർ പത്തനംതിട്ട.

Facebook Comments

COMMENTS

- Advertisment -

Most Popular

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...

ആഹ്ലാദാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇനി ഒരാഴ്ച്ച മാത്രം;എം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഫൊക്കാന ഭാരവാഹികൾ

  മുറികൾ തീർന്നു; രെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വച്ചു, കൂടുതൽ താമസ സൗകര്യമേർപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡണ്ട് ജോർജി വര്ഗീസ് ന്യൂയോക്ക്: ഫൊക്കാന കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഫൊക്കാന...

ഒന്നരവയസ്സുകാാരൻ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു.

  വെർജീനിയ: 18 മാസം പ്രായമുള്ള മകൻ അബദ്ധത്തിൽ കാറിലിരുന്ന് മരിച്ചതിനെ തുടർന്ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച (ജൂൺ 28ന്) നടത്തിയ വാർത്താ സമ്മേളനത്തിൽ ചെസ്റ്റർഫിൽഡ് കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: