അബുദാബി: മനസ്സും ശരീരവും ആത്മീയ തലങ്ങളിലൂടെ ഉത്തേജിപ്പിച്ച് ജീവവായുവിൻ്റെ ശുദ്ധതയെ ആവാഹിച്ച് മാനസികവും ശാരീരികവുമായ ശക്തി വീണ്ടെടുക്കാനായുനുള്ള യോഗയുടെ ദിനാചരണമായ അന്താരാഷ്ട്ര യോഗദിനം അബുദാബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നു.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്ക് ആരംഭിച്ച പരിപാടി യു.എ.ഇ. സഹിഷ്ണുതാ സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ യോഗദിനം ഉദ്ഘാടനം ചെയ്തു. യോഗ ഫോർ ഹ്യുമാനിറ്റി എന്ന പ്രമേയത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ അബുദാബി സ്പോർട്സ് കൗൺസിൽ, ഇന്ത്യൻ പീപ്പിൾ ഫോറം (ഐ.പി.എഫ്.) എന്നിവയും സഹകരിച്ചിരുന്നു. അബുദാബി ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെ അംഗീകൃത സംവിധാനമായ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ഉള്ളവർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.
റിപ്പോർട്ടർ,
രവി കൊമ്മേരി.