17.1 C
New York
Thursday, August 11, 2022
Home Pravasi ജിദ്ദ ഒ ഐ സി സി ശബരിമല തീർത്ഥാടക സേവന കേന്ദ്ര ഭാരവാഹികളും, കുടുംബങ്ങളും പന്തളം...

ജിദ്ദ ഒ ഐ സി സി ശബരിമല തീർത്ഥാടക സേവന കേന്ദ്ര ഭാരവാഹികളും, കുടുംബങ്ങളും പന്തളം രാജകൊട്ടാരം സന്ദർശിച്ചു

അനിൽ കുമാർ പത്തനംതിട്ട

ജിദ്ദ ഒ ഐ സി സി ശബരിമല തീർത്ഥാടക സേവന കേന്ദ്ര ഭാരവാഹികളും, കുടുംബങ്ങളും പന്തളം രാജകൊട്ടാരം സന്ദർശിച്ചു, കഴിഞ്ഞ ദിവസം നമ്മളെ വിട്ടു പിരിഞ്ഞ വലിയ തമ്പുരാൻ രേവതി തിരുനാൾ പി.രാമവർമ്മ രാജാക്ക് പ്രണാമം നേർന്നുകൊണ്ട് അനുശോചനക്കുറിപ്പ് കൈമാറി.

പന്തളം കൊട്ടാരത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ശബരിമല തീർത്ഥാടക സേവന കേന്ദ്ര ചെയർമാനും ജിദ്ദ ഒഐസിസി പ്രസിഡന്റ്‌മായ കെ ടി എ മുനീർ അനുശോചന സന്ദേശ കുറിപ്പ് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ ശശികുമാര വർമ്മക്കു കൈമാറി .ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങളും ജിദ്ദയിൽ നിന്നു വന്ന ഒ ഐ സി സി പ്രവർത്തകരും പങ്കെടുത്തു.

കഴിഞ്ഞ നാലു വർഷങ്ങൾ കൊണ്ട് ഒഐസിസി ശബരിമല സേവന കേന്ദ്രത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ പറ്റി വിവരിച്ചു .സൗദി അറേബ്യ യിൽ ഹജ്ജിനു വരുന്ന വിശ്വാസികളെ അവിടുത്തെ ഭരണ സംവിധാനം സുരക്ഷിതമായി കർമ്മങ്ങൾ നടത്താൻ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന പോലെ യാത്രാ സൗകര്യങ്ങളും പാർപ്പിട സൗകര്യങ്ങളും ഭക്തജനങ്ങൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാത്തരീതിയിൽ ചെയ്യുന്നതിന് സർക്കാരുമായി സമ്മർദം ചെലുത്തുന്നതിന് പ്രവാസികൾ കൂടെ ഉണ്ടാകുമെന്ന് മുനീർ ഉറപ്പു നൾകി .

ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത രീതിയിൽ നാനാ മതസ്ഥർക്കും ആരാധിക്കുവാൻ അയ്യപ്പനും വാവരും കുടിയിരിക്കുന്ന ശബരിമലയുടെ പ്രസക്തി ലോക രാജ്യങ്ങൾക്ക് മാതൃകയാണന്ന് മുനീർ തൻ്റെ സന്ദേശത്തിൽ കൂട്ടി ചേർത്തു മകരവിളക്കിന് അയ്യപ്പസ്വാമിക്ക് ചർത്താനുള്ള തിരുവാഭരണ പേടകങ്ങളെയും പല്ലക്കിനെയും പറ്റി പ്രസിഡണ്ട് ശശികുമാര വർമ്മ വിവരിച്ചു. കൂടാതെ വലിയ തമ്പുരാൻ്റെ വിടവാങ്ങലിൽ അനശോചനം അറിയിക്കാൻ കടൽ താണ്ടി എത്തിയ ശബരിമല സേവന കേന്ദ്ര പ്രവർത്തകർക്ക് നന്ദി അറിയിച്ചു.

ഒ ഐ സി സി ജില്ലാ പ്രസിഡൻറും ശബരിമല സേവന കേന്ദ്ര കൺവീനറുമായ അനിൽ കുമാർ പത്തനംതിട്ട നേതൃത്വം നൽകി. നൗഷാദ് അടൂർ, മനോജ്‌ മാത്യു അടൂർ, അംജത് അടൂർ, സുദിൻ പന്തളം, സജി കുറുങ്ങാട്ട്, ബിജി സജി, സാബുമോൻ പന്തളം, അബ്ദുൽ മുനീർ പത്തനംതിട്ട , സ്റ്റീവ് സജി, ഷമീന മുനീർ എന്നിവർ പങ്കെടുത്തു.

അനിൽ കുമാർ പത്തനംതിട്ട

ചിത്രത്തിൽ

പന്തളം കൊട്ടാരം വലിയ തമ്പുരാൻ രേവതി തിരുനാൾ പി.രാമവർമ്മ രാജാക്ക് പ്രണാമം നേർന്നു കൊണ്ടുള്ള അനുശോചന ക്കുറിപ്പ് ജിദ്ദ ഒഐസിസി ശബരിമല സേവന കേന്ദ്രത്തിന് വേണ്ടി ചെയർമാൻ കെ ടി എ മുനീർ പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ ശശികുമാര വർമ്മക്കു കൈമാറുന്നു .

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു.

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: