ജിദ്ദ :- ജോലി സംബന്ധമായി ജിദ്ദയിൽ നിന്നും ബഹറിനിലേക്ക് സ്ഥലം മാറി പോകുന്ന പത്തനംതിട്ട ജില്ലാ സംഗമത്തിൻ്റെ (പി.ജെ.എസ്) സജീവ അംഗവും അറിയപ്പെടുന്ന കലാകാരനുമായ സജി വർഗീസ് ഓതറക്കും, സഹധർമ്മിണി സുനു സജിക്കും, പുത്രൻ അശ്വിൻ സജിക്കും യാത്രയയപ്പു നൽകി.
കഴിഞ്ഞ ഇരുപത്തഞ്ചു വർഷക്കാലം ജിദ്ദയിൽ സേവനം അനുഷ്ടിച്ചതിനു ശേഷമാണ് സ്ഥലം മാറി പോകുന്നത്.
സംഘടനയ്ക്കു വേണ്ടി പ്രസിഡന്റ് അലി തേക്ക് തോട് ഉപഹാരം കൈമാറി ജയൻ നായർ പ്രക്കാനം, ജോർജ്ജ് വറുഗീസ് പന്തളം, ജോസഫ് വറുഗീസ് വടശേരിക്കര, , അയൂബ് ഖാൻ പന്തളം, നൗഷാദ് അടൂർ, വിലാസ് അടൂർ, മാത്യു തോമസ്, നവാസ്ഖാൻ ചിറ്റാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അനിൽ കുമാർ പത്തനംതിട്ട

ചിത്രത്തിൽ
പി ജെ എസ്സ് ഉപഹാരം പ്രസിഡൻറ് അലി തേക്ക് തോട് സജി വർഗീസ് ഓതറക്കും കുടുംബത്തിനും കൈമാറുന്നു
Facebook Comments