പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ജിദ്ദയുടെ പതിനാലാമത് വാർഷികം ഭാരതീയം – 2023 എന്ന പേരിൽ മാർച്ച് മാസം 17-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ജിദ്ദ ഇന്ത്യൻ കോൺസിലേറ്റ് അങ്കണത്തിൽ നടക്കും. പ്രസ്തുത കലാ മാമാങ്കത്തിൽ പ്രമുഖ നൃത്ത അദ്ധ്യാപിക ശ്രീമതി പുഷ്‌പാ സുരേഷ്, ശ്രീമതി ജയശ്രീ പ്രതാപൻ, കൂടാതെ കുമാരിമാരായ ദീപിക സന്തോഷ്, കൃതിക രാജീവ് , റിതീഷ റോയ് എന്നിവർ ചിട്ടപ്പെടുത്തിയിട്ടുള്ള വിവിധങ്ങളായ നൃത്ത രുപങ്ങൾ, പി.ജെ.എസ് അംഗങ്ങളെ കൂടാതെ ജിദ്ദയിലെ പ്രശസ്തരായ ഗായകർ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, പ്രശസ്ഥ നാടക കലാ സംവിധായകനായ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പി.ജെ.എസ് നാടക സംഘം അണിയിച്ചൊരുക്കുന്ന പെരുന്തച്ചൻ എന്ന നൃത്ത സംഗീത നാടകവും ഉണ്ടായിരിക്കും എന്ന് സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൂടാതെ പി.ജെ.എസ് കഴിഞ്ഞ ഭരണസംഘടനയുടെ കാലയളവിൽ നടത്തിയ ചാരിറ്റി പ്രവർത്തനളെപ്പറ്റിയും വിശദീകരിക്കുകയുണ്ടായി, സംഘടനയുടെ സജീവ പ്രവർത്തകർ ആയിരിക്കെ മരണപ്പെട്ട പരേതരായ ഉല്ലാസ് കുറുപ്പ് ഷാജി ഗോവിന്ദ് എന്നിവരുടെ പേരിൽ കൊടുത്തു വരാറുള്ള മെമ്മോറിയൽ അവാർഡ് ഈ വർഷം യഥാക്രമം മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനും എഴുത്തുകാരനുമായ ശ്രീ. മുസാഫിറിനും, ആതുര സേവന രംഗത്തു നിന്നു പ്രവർത്തിച്ച സാമൂഹിക പ്രവർത്തനങ്ങളെ കണക്കിലെടുത്ത് ഡോക്ടർ വിനീത പിള്ളയ്ക്കും നല്കുന്നതാണ്. പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കോടെ ഉന്നത വിജയം നേടിയ അജ്മി സാബു എഡ്യൂക്കേഷൻ അവാർഡിന് അർഹയായി, വാർഷിക ആഘോഷ ചടങ്ങിൽ സിനി ആർട്ടിസ്റ്റ് സിയാദ് അബ്ദുള്ള പടുതോടിനേയും, സംഘടനയ്ക്കു നല്കിയ പ്രവർത്തനങ്ങളെ കണക്കിലെടുത്ത് മുൻ പ്രസിഡൻ്റ് വർഗീസ് ഡാനിയേലിനെയും ആദരിക്കുന്നതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർഷിക ആഘോഷ പരിപാടികളുടെ പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നു. പാസ്സ് ലഭിക്കുന്നതിനായി https://docs.google.com/forms/d/e/1FAIpQLSf1jJ71Jwj9bShauavUGHfkAYvfvwp3PWc5I5EVin0S2qeOTw/viewform?usp=sharing എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് അലി തേക്കുതോട്, ജനറൽ സെക്രട്ടറി ജോർജ്ജ് വർഗീസ് പന്തളം, ഖജാൻജി മനു പ്രസാദ്, വൈസ് പ്രസിഡൻറുമാരായ ജോസഫ് വർഗീസ് വടശ്ശേരിക്കര, സന്തോഷ് കടമ്മനിട്ട , രക്ഷാധികാരി ജയൻ നായർ പി.ആർ.ഓ അനിൽ കുമാർ പത്തനംതിട്ട എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്,0505437884, 0530072724, 0538378734 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
അനിൽ കുമാർ പത്തനംതിട്ട