ഷാർജ: കോർഫക്കാനിലെ സ്രാവ് ദ്വീപിന് സമീപം ഉണ്ടായ ബോട്ടപകടത്തിൽ നിന്ന് എഴ് ഇന്ത്യൻ വംശജരെ യുഎഇ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.
അപകടവിവരം ലഭിച്ചതിനെത്തുടർന്ന് എത്തിച്ചേർന്ന കോസ്റ്റ് ഗാർഡാണ് ആളുകളെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കുപറ്റിയിട്ടുണ്ട്. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാലാവസ്ഥയിൽ വ്യതിയാനം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ സുരക്ഷാ മാനദണ്ഢങ്ങൾ പാലിക്കാതെ ഇത്തരം ഉല്ലാസങ്ങളിൽ ഏർപ്പെടരുത് എന്ന് നേരത്തെ തന്നെ ഗവൺമെൻ്റ് മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതാണ്:
റിപ്പോർട്ടർ,
രവി കൊമ്മേരി,യുഎഇ.