നിരഞ്ജൻ അഭി.
ദില്ലി : ഭാരതത്തിന്റെ കോവിഡ് വാക്‌സിന് ആഗോള തലത്തിൽ വിശ്വാസ്യതയേറുന്നു.
30 ലക്ഷം കോവിഡ് വാക്‌സിൻ 5.25 അമേരിക്കൻ ഡോളർ ഒരു വാക്‌സിന് എന്ന വിലയിൽ സൗദിക്ക് നൽകനാണ് ഇന്ത്യ തീരുമാനിച്ചത്. ലോകത്തെ മറ്റ് വാക്‌സിനുകളെക്കാൾ ഏറ്റവും കുറഞ്ഞ വിലയാണിത്.. ഗുണനിലവാരത്തിലും മറ്റു വാക്‌സിനുകൾക്കൊപ്പം നിൽക്കുന്നത് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ വാക്‌സിന് പ്രീതി വർദ്ധിക്കാൻ കാരണമായി..അടുത്ത 10ദിവസത്തിനുള്ളിൽ സൗദി അറേബ്യക്ക് വാക്‌സിൻ അയക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

യൂറോപ്യൻ രാജ്യങ്ങളും ആവശ്യപ്പെട്ടെങ്കിലും തല്ക്കാലം യൂറോപ്പിലേക്ക് അയക്കാൻ കഴിയില്ല എന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇന്ത്യയിലെയും അടുത്ത സുഹൃത് രാജ്യങ്ങളിലെയും വാക്‌സിൻ വിതരണത്തിൽ കാലതാമസം ഉണ്ടാകാതിരിക്കാനാണ് ഇത്..നിലവിൽ പ്രതിദിനം 2.4 മില്യൺ ഡോസ് ആണ് സീറം ഇൻസ്റ്റിറ്റുട്ടിന്റെ ഉൽപ്പാദന ശേഷി.
ദക്ഷിണാഫ്രിക്കയിലേക്ക് 5.25 ഡോളർ നിരക്കിൽ 1.5 മില്യൺ ഡോസ് ആണ് അയക്കുന്നത്..
നേരത്തെ ബ്രസീലിനു 5ഡോളർ നിരക്കിലാണ് 20ലക്ഷം ഡോസ് വാക്‌സിൻ ഇന്ത്യ നൽകിയത്..
അതേസമയം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഇന്ത്യ ലോകത്തിന്റെ ഫാർമസി ആയി മാറിയെന്നും. “വസുദൈവ കുടുംബകം “എന്ന ഭാരതീയ ദർശനത്തിന്റെ ഭാഗമായി ലോകത്തെ സകല ജനങ്ങളെയും ഒരുപോലെ കാണുന്നതിന്റെ ഭാഗമായാണ് ലോകത്തിന് മുഴുവൻ വാക്‌സിൻ നൽകുന്നതെന്നും പറഞ്ഞു..
