( വാർത്ത: നിരഞ്ജൻ അഭി)
മസ്കറ്റ് : വിസയില്ലാതെ ഒമാനിലേക്ക് സന്ദർശാനുമതി നൽകിയ 103 രാജ്യങ്ങളിലെ പൗരന്മാർക്ക് ഒമാനിൽ തങ്ങാൻ അനുവദിച്ചിരുന്ന 10 ദിവസം സമയം 14 ദിവസമാക്കി ഉയർത്തിയെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു..
ഹോട്ടൽ റിസർവേഷൻ,ഹെൽത്ത് ഇൻഷുറൻസ് റിട്ടേൺ ടിക്കറ്റ് എന്നിവ ഉണ്ടാവണം.ടൂറിസം മേഖലക്ക് ഉണർവേകുന്നതിനായാണ് കഴിഞ്ഞ മാസം മുതൽ വിസയില്ലാതെ ഒമാനിലേക്ക് വരാൻ 103 രാജ്യക്കാരെ അനുവദിച്ചത്. ഇതിൽ ഇന്ത്യയടക്കം 25 രാജ്യങ്ങളിലെ പൗരന്മാർക്ക് നിബന്ധനകൾ ഉണ്ട്. ഇവർ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ, ഷെങ്കൻ ഉടമ്പടി നിലനിൽക്കുന്ന രാജ്യങ്ങൾ എന്നിവിടങ്ങളിൽ സ്ഥിരതാമസക്കാരോ,അല്ലെങ്കിൽ അവിടെങ്ങളിലെ കാലാവധിയുള്ള വിസയോ ഉള്ളവരായിരിക്കണം.
ഗൾഫിലെ ജി സി സി രാജ്യങ്ങളിൽ തൊഴിൽ വിസയുള്ള ഇന്ത്യക്കാർ അടക്കമുള്ളവർക്കും സൗജന്യ പ്രവേശനം ഉണ്ടെങ്കിലും, ചില പ്രൊഫഷനുകളിൽ ഉള്ളവർക്ക് വിലക്കുണ്ട്.
പാസ്സ്പോർട്ടിനു കുറഞ്ഞത് 6മാസം വാലിഡിറ്റി ഉണ്ടാവണം എന്നും യാത്രക്കാർ കുറഞ്ഞത് 8 ദിവസമെങ്കിലും രാജ്യത്ത് തങ്ങണം എന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു..
നിരഞ്ജൻ അഭി.
