റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം: സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും തൊഴിലുകൾക്ക് ഏകീകൃത വേദി നടപ്പാക്കി സൗദി.
ജീവനക്കാരുടെ കാര്യക്ഷെമത, ഫലപ്രാപ്തി, സുതാര്യത, ന്യായബോധം എന്നിവ ഉറപ്പാക്കാനാണ് ഏകീകൃത തൊഴിൽ വേദി ലക്ഷ്യമിടുന്നതെന്ന് മനുഷ്യ വിഭവശേഷി വികസന മന്ത്രാലയം .
പൊതു, സ്വകാര്യ മേഖലകൾക്കും വ്യക്തികൾക്കും തൊഴിൽ ആവശ്യകതകൾ സ്വീകരിക്കുന്നതിനും പ്രോസ്സസ് ചെയ്യുന്നതിനും ഉള്ള നടപടികളുടെ കാര്യക്ഷെമത ഏകീകരിക്കുകയും മെച്ചപ്പെടുത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യാൻ പുതിയ നടപടി സഹായിക്കുമെന്ന് മന്ത്രാലയ വക്താവ് നാസ്സർ അൽ ഹസാനി പറഞ്ഞു.
വിവിധ പ്ലാറ്റ്ഫോമുകളുടെ സയോജനവും ഏകീകരണവും സർക്കാർ, സ്വകാര്യ മേഖലകളുമായി ബന്ധിപ്പിക്കുന്നത് ഉറപ്പാക്കും.
സർക്കാർ, സ്വകാര്യ മേഖലകളിൽ നിലവിലുള്ള തൊഴിൽ ഡാറ്റ പുതിയ പ്ലാറ്റ് ഫോമിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിൽ അന്വേഷകരുടെ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മുൻകാല പരിചയം, കരിയർ റെക്കോർഡ് എന്നിവയെല്ലാം ഏകീകൃത പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും.
സർക്കാർ, സ്വകാര്യ തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന ഒഴിവുകൾ ഏകീകൃത വേദിയിൽ രെജിസ്റ്റർ ചെയ്യണ മെന്നും തൊഴിൽ അറിയിപ്പുകൾ ഈ പ്ലാറ്റ്ഫോം വഴി ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച്ച ചേർന്ന മന്ത്രിസഭ ദേശീയ ഏകീകൃത തൊഴിൽ വേദിക്ക് അംഗീകാരം നൽകിയതായും മാർച്ച് മാസത്തിൽ തൊഴിൽ നിയമത്തിൽ മാറ്റങ്ങൾ നടപ്പാക്കി തുടങ്ങുമെന്നും നാസ്സർ അൽ ഹസാനി വ്യക്തമാക്കി.