റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം: സൗദി ബഹ്‌റൈൻ ബന്ധം ശക്തമാക്കുമെന്ന് വിദേശ കാര്യ മന്ത്രിമാർ. സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജ കുമാരനും ബഹ്‌റൈൻ വിദേശ കാര്യ മന്ത്രി അബ്ദുൾ ലത്തീഫ് അൽ സയാനിയും കഴിഞ്ഞ ദിവസം നടത്തിയ ഫോൺ സംഭാഷണത്തിലാണ് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ധാരണ ആയത്.
ടൂറിസം, വാണിജ്യം മേഖലകളിൽ തുടർന്ന് വരുന്ന സഹകരണം വർധിപ്പിക്കാനും മറ്റ് ഇതര മേഖലകളിൽ കൂടി സഹകരണം ഉറപ്പ് വരുത്താനും ധാരണ ആയതായി സൗദി വിദേശ കാര്യ മന്ത്രി വ്യക്തമാക്കി. സാമ്പത്തിക സഹകരണം തുടരാനും ഗൾഫ് മേഖലയിൽ തിവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്നതിൽ ആശങ്ക പങ്കു വച്ച മന്ത്രിമാർ അതിന് അറുതി വരുത്താൻ യോജിച്ച് നീങ്ങാനും ധാരണയായി.