17.1 C
New York
Friday, September 17, 2021
Home Pravasi സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത: വിദേശത്ത് കുടുങ്ങിയവരുടെ ഇഖാമയും റി എൻട്രി വിസയും സന്ദർശന വിസയും...

സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത: വിദേശത്ത് കുടുങ്ങിയവരുടെ ഇഖാമയും റി എൻട്രി വിസയും സന്ദർശന വിസയും വീണ്ടും സൗജന്യമായി പുതുക്കാൻ രാജ കല്പന

വിവേക് പഞ്ചമൻ, സൗദി

ജിദ്ദ : വിമാന യാത്രാ വിലക്ക് മൂലം സൗദിയിലേക്ക് തിരികെ വരാൻ സാധിക്കാത്ത സൗദി പ്രവാസികളുടെ ഇഖാമയും റി എൻട്രിയും വിസിറ്റിംഗ് വിസയും സൗജന്യമായി പുതുക്കാൻ സൗദി ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവിട്ടു.

ആഗസ്ത് 31 വരെയാണു ഇഖാമയും റി എൻട്രി വിസയും വിസിറ്റിംഗ് വിസയും സൗജന്യമായി പുതുക്കി നൽകുക. സേവനം തികച്ചും സൗജന്യമായിരിക്കും.

രാജാവിൻ്റെ നിർദ്ദേശപ്രകാരം വിദേശികളുടെ ഇഖാമയും റി എൻട്രിയും വിസിറ്റിംഗ് വിസയുമെല്ലാം സൗജന്യമായി പുതുക്കി നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സൗദി ജവാസാത്ത് അറിയിച്ചു.

കഴിഞ്ഞ വർഷം മാർച്ച് അവസാനം മുതൽ സൗദിക്ക് പുറത്ത് കഴിയുന്ന വിദേശികൾക്ക് സൗദി ഭരണകൂടം ഇഖാമയും റി എൻട്രിയും വിസിറ്റിംഗ് വിസയും സൗജന്യമായി പുതുക്കി നൽകുന്നുണ്ട്.

കൊറോണ കാരണം പ്രയാസത്തിലായ സ്വകാര്യ സ്ഥാപനങ്ങൾക്കും വിദേശ തൊഴിലാളികൾക്കുമെല്ലാം സൗദി ഭരണകൂടത്തിൻ്റെ ഈ തീരുമാനം വലിയ ആശ്വാസമായി മാറും.

തൊഴിലുടമക്ക് വിദേശത്തുള്ള തങ്ങളുടെ തൊഴിലാളികളുടെ ഇഖാമകളും റി എൻട്രിയുമെല്ലാം പുതുക്കുന്നതിനു സാധിക്കുമെങ്കിലും വൻ തുക ലെവി അടക്കേണ്ടതിനാൽ പലരും പുതുക്കാൻ ശ്രമിച്ചിരുന്നില്ല. എന്നാൽ രാജാവിൻ്റെ നിർദ്ദേശപ്രകാരം സൗജന്യമായി പുതുക്കി ലഭിക്കുന്നത് ഇത്തരക്കാർക്ക് വലിയ ആശ്വാസവും സന്തോഷവുമാണു നൽകുന്നത്.

വിവേക് പഞ്ചമൻ, സൗദി

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com