17.1 C
New York
Friday, September 17, 2021
Home Pravasi സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഖത്തറിലേക്ക് ഹോട്ടൽ ക്വാറൻ്റീൻ ഇല്ലാതെ യാത്ര ചെയ്യാം

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഖത്തറിലേക്ക് ഹോട്ടൽ ക്വാറൻ്റീൻ ഇല്ലാതെ യാത്ര ചെയ്യാം

വിവേക് പഞ്ചമൻ, സൗദി

ദോഹ : മണിക്കൂറുകൾ സൗദി പ്രവാസികളെ മുൾ മുനയിൽ നിർത്തിയ ഖത്തർ യാത്രയുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേഷനുകൾ.

സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ഖത്തറിലെ ക്വാറൻ്റീൻ വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്ന തരത്തിലുള്ള പ്രചാരണം ഫെയ്ക്ക് ന്യൂസാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

അതോടൊപ്പം ഖത്തറിലേക്ക് ഇഹ് തിറാസ് ആപ് വഴി അപേക്ഷിച്ച ചിലർക്ക് ക്വാറൻ്റീൻ വേണമെന്ന നോട്ടിഫിക്കേഷൻ വന്നിരുന്നെങ്കിലും അത്തരത്തിലുള്ളവർ ഇപ്പോൾ വീണ്ടും അപേക്ഷിച്ചപ്പോൾ ക്വാറൻ്റീൻ ഇല്ലാതെത്തന്നെ അപ്രൂവൽ ലഭിക്കുന്നതായി ട്രാവൽ മേഖലയിൽ നിന്നുള്ളവർ അറിയിക്കുന്ന വോയ്സ് സന്ദേശങ്ങൾ പ്രചരിക്കുന്നുമുണ്ട്.

ഇന്ത്യയടക്കമുള്ള റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങൾക്ക് 10 ദിവസം ഡിസ്ക്കവർ ഖത്തർ പോർട്ടൽ വഴി ബുക്ക് ചെയ്ത ഹോട്ടൽ ക്വാറൻ്റീൻ ആവശ്യമുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചത് പ്രവാസികളെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു

ഡിസ്ക്കവർ ഖത്തർ വഴി ബുക്ക് ചെയ്ത് പോകുന്നതിനു ഏകദേശം 80,000 രൂപയിലധികം ഹോട്ടൽ ക്വാറൻ്റീനു തന്നെ ആവശ്യമായി വരുമെന്നതായിരുന്നു പ്രവാസികൾക്ക് വലിയ ആശങ്കയുണ്ടാക്കിയിരുന്നത്.

ഏതായാലും പ്രസ്തുത വാർത്ത വ്യാജമാണെന്ന ഇന്ത്യൻ എംബസിയുടെ അറിയിപ്പും അത്തരത്തിൽ ക്വറൻ്റീൻ ആവശ്യപ്പെട്ട് നോട്ടിഫിക്കേഷൻ ലഭിച്ചവർക്ക് തന്നെ ഇപ്പോൾ ക്വാറൻ്റീൻ ഇല്ലാതെ ഹോട്ടൽ ബുക്കിംഗ് വഴി തന്നെ ഇഹ് തിറാസ് വഴി അപ്രൂവൽ ലഭിക്കുന്നുണ്ടെന്ന മെസ്സേജുകളും സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

വിവേക് പഞ്ചമൻ, സൗദി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com