റിപ്പോർട്ട്: നിരഞ്ജൻ അഭി, മസ്കറ്റ്
റിയാദ് : സൗദിയിലെ സ്വകാര്യ മേഖലകളിലെ തൊഴിലാളി നിയമനത്തിൽ സ്വാദേശിയോ വിദേശിയോ ആയ തൊഴിലാളികളെ ഇടനിലക്കാർക്ക് പണം കൊടുത്തു നിയമിക്കുന്ന കമ്പനികൾക്കും, വ്യക്തികൾക്കും രണ്ടു ലക്ഷം റിയാൽ പിഴ ചുമത്താൻ തീരുമാനം.
തൊഴിൽ നിയമങ്ങൾ കർശനമായി പാലിച്ചു കൊണ്ട് മാത്രമേ തൊഴിലാളി നിയമനങ്ങൾ നടത്താൻ അനുവദിക്കൂ എന്നും ഇതിനായി തൊഴിൽ നിയമത്തിലെ 231മത് അനുഛേദത്തിൽ മാറ്റം വരുത്തുമെന്നും സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റിക്രൂട്ട്മെന്റ് ഫീസ്, ഇഖാമ,വർക്ക് പെർമിറ്റ് ഫീസുകളും തൊഴിലുടമകൾ തന്നെ അടക്കണമെന്നും, തൊഴിലാളികളിൽ നിന്ന് ഈടാക്കിയാൽ കനത്ത പിഴ ചുമത്തുമെന്നും അറിയിച്ചു..
കൂടാതെ സ്ത്രീകൾക്ക് പ്രസവാവധി 10ആഴ്ച എന്നുള്ളത് 14 ആഴ്ചയാക്കി ഉയർത്തുമെന്നും രാജ്യത്തെ തൊഴിലന്തരീക്ഷം ഉയർത്തുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു..
നിരഞ്ജൻ അഭി.