റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം: സൗദി എയർലൈൻസ് കമ്പനി (സൗദിയ ) നൽകിയ എല്ലാ അന്താരാഷ്ട്ര ടിക്കറ്റ്കളുടെയും കാലാവധി ഒരു വർഷം ആയിരിക്കുമെന്ന് സൗദിയ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. ടിക്കറ്റ് ഇഷ്യൂ ചെയ്ത ദിവസം മുതൽ ഒരുവർഷം വരെ ആകും ഇളവ് ലഭിക്കുക.
സൗദിയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഉള്ള വിലക്ക് നീങ്ങുന്ന മുറക്ക് ടിക്കറ്റുകൾ അധിക ഫീസ് നൽകാതെ മാറ്റി വാങ്ങാവുന്നതാണെന്ന് അറിയിപ്പിൽ പറയുന്നു.
മാർച്ച് 31ന് അന്താരാഷ്ട്ര വിമാനങ്ങൾ ക്കുള്ള വിലക്ക് പിൻവലിക്കുമെന്നായിരുന്നു സൗദി അറിയിച്ചിരുന്നത്. അതിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ നിന്നും സൗദിയ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിക്കുക ആയിരുന്നു. എന്നാൽ പൊടുന്നനെ കൊറോണ വ്യാപനം അധികരിച്ചതിനെ തുടർന്ന് സൗദി സർക്കാർ അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് മെയ് 17വരെ നീട്ടുക ആയിരുന്നു.