റിപ്പോർട്ട്: വിവേക് പഞ്ചമൻ
സൗദിയിൽ വീണ്ടും വാക്സിന്‍ വിതരണം ആരംഭിച്ചു. രാജ്യത്തെ മുഴുവന്‍ ആളുകളും വാക്സിന്‍ സ്വീകരിക്കാന്‍ രജിസ്ട്രേഷന്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അല്‍ റബീഅ ആവശ്യപ്പെട്ടു. ഇതിനായി ‘സ്വിഹതി’ ആപ്ലിക്കേഷനാണ് ഉപയോഗിക്കേണ്ടത്. രാജ്യത്ത് വീണ്ടും വാക്സിന്‍ കാര്‍ഗോ എത്തിയതായും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ വാക്സിന്‍ കേന്ദ്രങ്ങള്‍ ഇന്ന് വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഏകദേശം 25 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. രജിസ്റ്റര്‍ ചെയ്തവരില്‍ രണ്ടാം ഘട്ട ഡോസ് വിതരണമാണ് പുനഃരാരംഭിച്ചത്.