റിപ്പോർട്ട്: നിരഞ്ജൻ അഭി, മസ്‌ക്കറ്റ്
റിയാദ്: കഴിഞ്ഞ മാസം സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളി പൂവത്താനം വീട്ടിൽ ബെസ്സി മോൾ മാത്യുവിന്റെ (37)മൃതദേഹം 08/01/21 വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും.
ശവസംസ്ക്കാരം രാവിലെ 11.30ന് മാടപ്പള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ.
സൗദി അറേബ്യയിലെ റിയാദിൽ ബൽജുറേഷിയിലെ മൈ ടീത് ആൻഡ് ബ്യൂട്ടി മെഡിക്കൽ സെന്ററിലെ ജീവനക്കാരിയായിരുന്നു ബെസ്സി.
ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണു മരിക്കുകയിരുന്നു. കഴിഞ്ഞ മാസം 6 നായിരുന്നു അന്ത്യം. ഭർത്താവ് ജോസഫ് വർഗീസ്, ഏക മകൻ ജൂബിലി ജോസഫ് (രണ്ട് വയസ്സ് ).
മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞത് റിയാദിലെ നവോദയ,
ഓ.ഐ.സി.സി പ്രവർത്തകരുടെ ശ്രമ ഫലമായാണ്.
റിയാദിലെ മലയാളി സമൂഹം അനുശോചനം അറിയിച്ചു.
