റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടെയുള്ള ശക്തമായ മഴക്കും വർദ്ധിച്ച കാറ്റിനും സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ്.
റിയാദ്, മക്ക, മദിന, കിഴക്കൻ പ്രവിശ്യ, ക്വാസിം, തബുക്ക്, ഹൈൽ, വടക്കൻ പ്രാവിശ്യയിലെ ചില സ്ഥലങ്ങളിലും ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാൻ ആവില്ലെന്നും സിവിൽ ഡിഫെൻസിന്റെ അറിയിപ്പിൽ പറയുന്നു.

ബുധൻ മുതൽ ശനിവരെ ഉള്ള ദിനങ്ങളിൽ ജനങ്ങൾ ജാഗരൂകരാകണമെന്നും സിവിൽ ഡിഫെൻസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അറിയിപ്പ് വിശദമാക്കുന്നു.
അൽബഹ, അസ്സീർ, ജിസ്സാൻ എന്നിവിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യത ഉണ്ടെന്ന് ദേശീയ കാലാവസ്ഥവിഭാഗത്തെ ഉദ്ധരിച്ച് സിവിൽ ഡിഫെൻസ് ഇറക്കിയ അറിയിപ്പിൽ സൂചിപ്പിക്കുന്നു.
