17.1 C
New York
Monday, December 4, 2023
Home Pravasi *സൗദിയില്‍ പോലീസുകാരോട് സംസാരിക്കുമ്പോഴും മാസ്ക് മാറ്റരുത്; ആയിരം റിയാലാണ് പിഴ

*സൗദിയില്‍ പോലീസുകാരോട് സംസാരിക്കുമ്പോഴും മാസ്ക് മാറ്റരുത്; ആയിരം റിയാലാണ് പിഴ

റിപ്പോർട്ട്: വിവേക് പഞ്ചമൻ

ഗതാഗത രംഗത്തെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ സൗദി സുരക്ഷാ വിഭാഗം പുറത്തിറക്കി. സുരക്ഷാ പരിശോധന നടത്തുന്ന വേളയിൽ ഉദ്യോഗസ്ഥരോട് മാസ്‌ക് ധരിക്കാതെ സംസാരിക്കുന്നത് നിയമ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം വക്താവ് ലെഫ്. കേണൽ തലാൽ അൽ ശൽഹൂബ്. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് അൽഅബ്ദുൽ ആലിയുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഗതാഗത രംഗത്തെ കോവിഡ് മാനദണ്ഡങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വാഹനത്തിൽ സഞ്ചരിക്കുന്നവർ സ്വന്തം വീട്ടുകാരോ കുടുംബമോ അല്ലെങ്കിൽ, നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ മാസ്‌ക് ധരിച്ചില്ലെങ്കിലും കുഴപ്പമില്ല. എങ്കിലും ആൾക്കൂട്ടത്തിനടുത്തോ സുരക്ഷാ പരിശോധനക്കോ വേണ്ടി വാഹനം പാർക്ക് ചെയ്യുകയാണെങ്കിൽ മാസ്‌ക് ധരിച്ചിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ ജീവനക്കാരോട് മാസ്‌ക് ധരിക്കാതെ സംസാരിക്കുന്നത് കൂടിച്ചേരലായാണ് പരിഗണിക്കുക.
എല്ലാ പരിപാടികൾക്കും കോവിഡ് പ്രോട്ടോക്കോൾ പാലിക്കൽ നിർബന്ധമാക്കിയിട്ടുണ്ടെന്നും ലെഫ്.കേണൽ അൽ ശൽഹൂബ് വിശദമാക്കി.
കോവിഡ് നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 1000 റിയാൽ പിഴ ഈടാക്കും. കുറ്റം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാക്കി ഉയർത്തും. പൊതുസ്ഥലങ്ങൾ, മാളുകൾ, മാർക്കറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.
കോവിഡ് വ്യാപനം തടയാൻ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണി മുതൽ സുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കിടെ 31,868 നിയമ ലംഘനങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തു

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2022ന് അപേക്ഷ ക്ഷണിച്ചു.

കോട്ടയ്ക്കൽ: സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം...

ശിൽപശാല സംഘടിപ്പിച്ചു

കോട്ടയ്ക്കൽ:  ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അൽമാസ് ഹോസ്പിറ്റൽ വീൽചെയർ മാനേജ്മെന്റ് എന്ന വിഷയത്തിൽ ശില്പശാല നടത്തി. പ്രമുഖ ന്യൂറോസർജൻ ഡോ. ഹരീഷ് ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ IMB ക്കുള്ള സൗജന്യ വീൽചെയർ വിതരണം...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .

കോട്ടയ്ക്കൽ: ഞാറത്തടം ആർട്സ്& സ്പോർട്സ് ക്ലബ്‌ നാസ്ക് ഞാറതടം 10 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗം ആയി അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രി ആയി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്‌ പ്രസിഡന്റ്‌ അക്ബർ കാട്ടകത്ത് അധ്യക്ഷത വഹിച്ച...

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം കോട്ടയ്ക്കലിൽ

കോട്ടയ്ക്കൽ.--"നാദം ഗണനാദം. കലയുടെ സ്വർഗീയ നാദം". 34 അധ്യാപകർ നല്ല ഈണത്തിൽ, പ്രത്യേക താളത്തിൽ പാടുകയാണ്. ഉഷ കാരാട്ടിൽ എഴുതി കോട്ടയ്ക്കൽ മുരളി സംഗീതം നൽകിയ 8 മിനിറ്റ് ദൈർഘ്യമുള്ള സ്വാഗതഗാനം ജില്ലാ...
WP2Social Auto Publish Powered By : XYZScripts.com
error: