വാർത്ത: രാജേഷ് മാടക്കൽ, ഖത്തർ .
ദോഹ: സൗദിയില്‍ നിന്നും ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിച്ചുവെന്ന് സൗദി വിമാനമന്ത്രാലയം അറിയിച്ചു..പ്രതിവാര ജിദ്ദയില്‍ നിന്നു നാലും റിയാദില്‍ നിന്നും മൂന്ന് വിമാനങ്ങളുമുണ്ടാകുമെന്ന് ദേശീയ വിമാനകമ്പനി സാദിയ അറിയിച്ചു..
ആദ്യ വിമാനം തിങ്കളാഴ്ച്ച വൈകീട്ട് 4.40 പുറപ്പെട്ട് 6.45 ന് ദോഹയിലെത്തുമെന്ന് സാദിയ അറിയിച്ചു..അതേ സമയം ദോഹയില്‍ നിന്നും സൗദിയിലേക്കുള്ള ഖത്തര്‍ എയര്‍വേഴ്സ് ചൊവ്വാഴ്ച്ച മുതല്‍ ആരംഭിക്കും..
-ഖത്തർ വാർത്തകളുമായ് രാജേഷ് മാടക്കൽ-