റിയാദ്- സൗദിയില്‍ വിവിധ നഗരങ്ങളിലെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കു പുറമെ കാറിനകത്തുവെച്ചും കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിത്തുടങ്ങി.
റിയാദ്, മക്ക, മദീന, അബഹ എന്നിവിടങ്ങളിലാണ് കാറിനകത്തുവെച്ചു തന്നെ കുത്തിവെപ്പ് നടത്തുന്ന സേവനം ആരംഭിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സിഹത്തീ ആപ്പ് മുഖേന ഏറ്റവും അടുത്ത സ്ഥലം തെരഞ്ഞെടുത്ത് വാക്സിനേഷന് ബുക്ക് ചെയ്യാം. രാജ്യത്തുള്ള എല്ലാവരും കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
മലയാളികളടക്കമുള്ള ധാരാളം പ്രവാസികള്‍ ഇതിനകം രണ്ട് ഡോസ് വാക്സിനേഷന്‍ പൂർത്തിയാക്കിയിട്ടുണ്ട്.
കുത്തിവെപ്പ് എടുക്കുമ്പോഴോ തുടർന്നോ യാതൊരു വിധ പ്രശ്നങ്ങളും നേരിട്ടില്ലെന്ന് മലയാളികളടക്കമുള്ളവർ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുമുണ്ട്.