17.1 C
New York
Wednesday, August 4, 2021
Home Pravasi സ്വദേശീ വൽക്കരണം : ഇനി വ്യോമയാന മേഖലയിലും

സ്വദേശീ വൽക്കരണം : ഇനി വ്യോമയാന മേഖലയിലും


വാർത്ത: സന്തോഷ് ശ്രീധർ, സൗദി

ദമ്മാം: സ്വദേശീ വൽക്കരണം വ്യോമയാന മേഖലയിൽ കൂടി നടപ്പാക്കാൻ ഒരുങ്ങി സൗദി.
സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA)ആണ് വ്യോമയാന മേഖലയിൽ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത്. വരും വർഷങ്ങളിൽ പതിനായിരം തൊഴിൽ അവസരങ്ങൾ സ്വദേശികൾക്കായി നീക്കി വെക്കാനാണ് ആലോചന.

വ്യോമയാന മേഖലയിലെ 28 വിഭാഗങ്ങൾ പൂർണ്ണമായും സ്വദേശി വൽക്കരിക്കാനാണ് തീരുമാനം. 2023 ഓടെ ഇത്‌ പൂർണ്ണമാകും.

സിവിൽ ഏവിയേഷൻ അതോറിറ്റിയും മനുഷ്യ വിഭവ ശേഷി മന്ത്രാലയവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

പയലറ്റ്, കോപയലറ്റ്, റൺവെ – ഗ്രൗണ്ട് സർവീസ് കോർഡിനേറ്റേഴ്‌സ്, ഫ്ലൈറ്റ് ഡയറക്റ്റേഴ്സ്, ഫ്ലൈറ്റ് അറ്റൻഡേഴ്സ്, എയർ ക്രാഫട് കൺട്രോളേഴ്‌സ്, സൂപ്പെർ വൈസേഴ്സ്, സാങ്കേതിക വിഭാഗം ജീവനക്കാർ, കാറ്റ്ററിംഗ് മേഖലയുമായി ബന്ധപ്പെട്ടവർ, കാർഗോയുമായി ബന്ധ പ്പെട്ട ജീവനക്കാർ എന്നീ തസ്തികളിലേക്ക് ആണ് സ്വദേശി വൽക്കരണം നടപ്പാക്കുന്നത്.

സ്വദേശി തൊഴിൽ ഇല്ലായ്മ നിരക്ക് 7ശതമാനം ആണെന്നും വിഷൻ 2030 ന്റെ ഭാഗമായാണ് പുതിയ നടപടി എന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.

ഇത്‌ സംബന്ധിച്ച് എല്ലാ എയർ ലൈൻസ് കമ്പനികളുമായും ഓപ്പറേഷൻ കോൺട്രാക്റ്റേഴ്സ് മായും ചർച്ച നടത്തി വരുകയാണെന്നും അറിയിപ്പിൽ പറയുന്നു. ഇതിനായി അതോറിറ്റി ഒരു ടീമിനെ നിയമിച്ചതായും സ്വദേശി നിയമനവും ആയുള്ള കാര്യങ്ങൾ മാസാ മാസം അതോറിറ്റിയെ അറിയിക്കണം എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട കോഴ്സ്കളിൽ സൗദിയുവതക്ക് പരിശീലനം നൽകുന്നതിനായി സൗദി എറോസ്പേസ് എഞ്ചിനീയറിംഗ് ഇൻഡസ്ട്രീസും പ്രിൻസ് സുൽത്താൻ ഏവിയേഷൻ ആക്കാദമിയും ചേർന്ന് അമേരിക്കൻ ആസ്ഥാനമായ സ്പാർട്ടൻ കോളേജ് ഓഫ് എയറോനോട്ടിക് ആൻഡ് ടെക്നോളജിയുമായി കരാറിൽ ഒപ്പിട്ടതായും അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോവിഡ്-19 വാക്‌സിനേഷനോടുള്ള അവഗണന ആത്മഹത്യാപരം

ഫിലാഡല്‍ഫിയ, യു. എസ്. എ: പല മേഖലകളില്‍നിന്നും രഹസ്യമായും പരസ്യമായുള്ള കൊറോണ വൈറസ് വാക്‌സിനേഷനോടുള്ള വെറുപ്പും വിദ്വേഷവും അനുദിനം വര്‍ദ്ധിക്കുന്നു. വിവിധ രാജ്യങ്ങളിലെ പല ചെറിയ പ്രവിശ്യകളിലും കേരളത്തിലും കോവിഡ്-19 ന്റെ വ്യാപനത്തില്‍...

ചിത്രരചനയിലും, ഹാന്റിക്രാഫ്റ്റിലും, മാജിക്കിലും തിളങ്ങുന്ന ആമിർ ശബീഹ്

ചിത്രരചനയിലും, ഹാന്റിക്രാഫ്റ്റിലും, മാജിക്കിലും തിളങ്ങുന്ന ഒരു കൊച്ചു കലാകാരനായി വളരുകയാണ് ആമിർ ശബീഹ് എന്ന അഞ്ചാം ക്ലാസുകാരൻ. തൻറെ പ്രായത്തെ വെല്ലുന്ന കരവിരുതാണ് ലിറ്റിൽ ഇൻഡ്യാ പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥിയായ ഈ കുരുന്നു...

കാലം (ചെറുകഥ)

വളരെ യാദൃശ്ചികമായിട്ടായിരുന്നു അവൾ ഒറ്റയ്ക്ക് യാത്രയ്ക്ക് ഒരുങ്ങിയത്. വണ്ടിയിലേക്ക് ബാഗും, യാത്രയിലേക്കുള്ള ഭക്ഷണവും എടുത്ത് വെച്ച് വീട് പൂട്ടി ,വണ്ടിയെടുത്ത് പതുക്കെ മുന്നോട്ട് യാത്ര തുടങ്ങി.ദൂരയാത്രകളിൽ വണ്ടി സ്വയം ഓടിക്കാത്ത അവൾ റെയിൽവേ...

അൺ ലോക്ക്ഡൗൺ ഡേ വൺ

വട്ടാപൊന്നിയിലെ വളപ്പിൽ സുബ്രൻന്റെ കഞ്ഞി പീടികയിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നു 80 വയസ്സുകഴിഞ്ഞ വിഭാര്യന്മാരായ മാളിയമ്മാവ് റപ്പായിയും ചങ്ങലയായി ഔസേപ്പ്ഉണ്ണിയും. ലോക്ക് ഡൗൺ കാലം കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളും കഞ്ഞി പീടികയിൽ കണ്ടുമുട്ടി...
WP2Social Auto Publish Powered By : XYZScripts.com