റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം : സ്വദേശി വൽക്കരണ നടപടികൾ ഊർജ്ജിതമാക്കിയതോടെ സ്വകാര്യ മേഖലയിൽ തൊഴിൽ നേടിയ സൗദികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി സാമൂഹ്യ ക്ഷേമ വികസന മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
2020 അവസാന പാദ കണക്ക് അനുസരിച്ച് തൊഴിൽ നേടിയ സ്വദേശികളുടെ എണ്ണം 21.81ശതമാനം ആണ്.2019 ൽ. ഇത് 20.9 ശതമാനം ആയിരുന്നു. സാമൂഹ്യ ക്ഷേമ വികസന മന്ത്രാലയവും നാഷണൽ ലേബർ ഒബ്സെർവറ്റോറിയും സംയുക്തമായി നടത്തിയ പഠനത്തിൽ ആണ് പുതിയ വെളിപ്പെടുത്തൽ.
2018 ൽ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 19.8 ശതമാനം ആയിരുന്നു.2017 ൽ 18.37ശതമാനവും 2016 ൽ 16.47 ശതമാനവും 2015 ൽ 17 ശതമാനവും ആയിരുന്നു വെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കിഴക്കൻ മേഖലയിൽ തൊഴിൽ നേടിയവർ 25.5ശതമാനം, റിയാദ് 22.5 ശതമാനം, മക്ക 21.4 ശതമാനം, മദീന 19.2 ശതമാനം, അസീർ 17.6ശതമാനം എന്നിങ്ങനെ ആണ് മേഖല തിരിച്ചുള്ള കണക്കുകൾ.
സ്വകാര്യ മേഖലയിൽ തൊഴിൽ നേടിയത് വഴി സ്വദേശികളുടെ ഇൻഷുറൻസ് അംഗത്വം വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.1.749,571 ആണ് സ്വദേശി അംഗത്വം. ഇതിൽ 65.6 ശതമാനം പുരുഷന്മാരും 34.4 ശതമാനം സ്ത്രീകളും ആണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
