റിപ്പോർട്ട്: അനിൽകുമാർ, പത്തനംതിട്ട , (പി.ആർ.ഓ)
ജിദ്ദ: ഇരുപത്തിയഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സജി പി. ഡാനിയലിന് പത്തനംതിട്ട ജില്ലാസംഗമം [പി ജെ എസ്സ്] യാത്രയപ്പ് നല്‍കി.
പി ജെ എസ്സിന്റെ തുടക്കം മുതലേ ഒരു അംഗമായി നിന്നുകൊണ്ട് പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ എല്ലാ കാര്യങ്ങളിലും സഹകരിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ ഇരുപത്തിഅഞ്ചു വര്‍ഷക്കാലമായി മഹ്ജര്‍ സനയയിലെ ഒരു ഷിപ്പിംഗ് കമ്പനയിലെ ഉദ്യോഗസ്ഥനായിരുന്നു. പത്തനംതിട്ട ജില്ലാസംഗമം പ്രസിഡന്റ് എബി ചെറിയാന്‍ മാത്തൂർ പി ജെ എസ്സിന്റെ വക ഉപഹാരം സജിയ്ക്ക് കൈമാറി. വിലാസ് അടൂര്‍, രാജേഷ് നായര്‍ പന്തളം, നവാസ്റാ വുത്തര്‍ ചിറ്റാര്‍ തുടങ്ങി നിരവധിപ്പേർ ചടങ്ങില്‍ പങ്കെടുത്തു ..