വാർത്ത: നിരഞ്ജൻ അഭി, മസ്‌ക്കറ്റ് .
ഷാർജ: ഷാർജ മരുഭൂമിയിലെ ടൂർ സഫാരി കർശന സുരക്ഷാ മാനദണ്ഡങ്ങളോടെ വീണ്ടും ആരംഭിക്കാൻ അനുമതിയായി. കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ചിരുന്ന സഫാരി ടൂറിനാണ് ഷാർജ പോലീസ് അനുമതി നൽകിയിരിക്കുന്നത്.
ടൂർ ഓപ്പറേറ്റർമാർ നടപ്പാക്കേണ്ട സുരക്ഷ നടപടികൾ വിശദീകരിച്ചുകൊണ്ടുള്ള ഗൈഡ് ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതൊരിറ്റി പുറത്തിറക്കി. ഇത് പ്രകാരം വിട്ടുമാറാത്ത അസുഖങ്ങളോ ശ്വാസകോശ അസുഖങ്ങളോ ഉള്ളവർ മരുഭൂമിയിലെ ടൂർ ഒഴിവാക്കണം.
വാഹനങ്ങളും ഡ്രൈവറും യാത്രക്കാരും അടക്കം അണുനശികരണ മുൻകരുതലും താപനില പരിശോധനയും നടത്തണം. വാഹനങ്ങളിൽ ഭക്ഷണ പാനീയങ്ങൾ അനുവദിക്കില്ല, എന്നിങ്ങനെ നിരവധി കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മരുഭൂ സഫാരി നടത്താവുന്നതാണെന്നു അധികൃതർ അറിയിച്ചു.