17.1 C
New York
Friday, January 21, 2022
Home Pravasi ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിശാല ജനകീയമുന്നണിക്ക് ഉജ്ജ്വല വിജയം

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിശാല ജനകീയമുന്നണിക്ക് ഉജ്ജ്വല വിജയം

റിപ്പോർട്ടർ, രവി കൊമ്മേരി.

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഡ്വ. വൈ.എ. റഹീം നേതൃത്വം നൽകിയ വിശാല ജനകീയമുന്നണിക്ക് ഉജ്ജ്വല വിജയം

പൂർണമായും ഐക്യജനാധിപത്യ മുന്നണി സംവിധാനത്തിലായിരുന്നു ഇൻകാസ് നേതൃത്വം നൽകുന്ന വിശാല ജനകീയമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2552 അംഗങ്ങളുള്ള അസോസിയേഷനിലേക്ക് വെള്ളിയാഴ്​ച നടന്ന തെരഞ്ഞെടുപ്പിൽ 1330 പേരാണ് വോട്ട് ചെയ്​തത്. അഡ്വ. വൈ.എ. റഹീം പ്രസിഡൻറ്​), മാത്യു ജോൺ (വൈസ്. പ്രസിഡൻറ്), നസീർ ടി.വി (ജ. സെക്രട്ടറി), ടി.കെ. ശ്രീനാഥൻ (ട്രഷറർ), ജോ. ട്രഷറർ ബാബു വർഗീസ്, ജോ. ജനറൽ സെക്രട്ടറി മനോജ് ടി. വർഗീസ്, ഓഡിറ്റർ മുരളിധരൻ വി.കെ.പി എന്നിവരാണ് പ്രധാന ഭാരവാഹികൾ.

അതേസമയം നിർവാഹക സമിതിയിലേക്ക്​ മൽസരിച്ച റഹീം പാനലിലെ മൂന്നുപേർ പരാജയപ്പെട്ടു.

ഈ സീറ്റുകളിൽ ഇടത്​പക്ഷ സംഘടനയായ മാസ്​ നേതൃത്വം നൽകിയ വിശാല വികസന മുന്നണിയിലെ അബ്​ദു മനാഫ്​, എം.ഹരിലാൽ, പ്രദീഷ്​ ചിത്താര എന്നിവർ വിജയിച്ചു. ജബ്ബാർ എ.കെ, കുഞ്ഞമ്പു നായർ, റോയി മാത്യു, സാം വർഗീസ് എന്നിവരാണ്​ നിർവാഹക സമിതിയിലേക്ക് റഹീം പാനലിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടത്​.

വോട്ടെണ്ണലിൻറെ ഓരോ റൌണ്ടിലും വ്യക്തമായ ലീഡോഡെയായിരുന്നു റഹീം പാനലിൻ്റെ മുന്നേറ്റം. 14ാമത്തെ തവണയാണ് അസോസിയേഷൻ ഭരണ സമിതിയുടെ പ്രസിഡൻറ് പദത്തിൽ വൈ.എ. റഹിം എത്തുന്നത്.

തെരഞ്ഞെടുപ്പിൽ എട്ടു ബൂത്തുകളിലായി 1330 പേർ വോട്ട് രേഖപ്പെടുത്തി. പെയ്‌സ് ഇൻറർനാഷനൽ സ്​കൂൾ പ്രിൻസിപ്പൽ മുഹ്സിനായിരുന്നു വരണാധികാരി. രാവിലെ ഒമ്പതു മുതൽ 11 വരെയും ഉച്ചക്ക് 1.30 മുതൽ വൈകീട്ട്അഞ്ചുവരെയുമായിരുന്നു ​വോ​ട്ടെടുപ്പ്.

യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും 2552 വോട്ടർമാരിൽ പകുതിയോളം പേർ വോട്ടിങ്ങിനെത്തിയില്ല.
134, 185, 145, 169, 208, 191, 126, 172 എന്നിങ്ങനെയായിരുന്നു യഥാക്രമം ഒന്നു മുതൽ എട്ടുവരെയുള്ള ബുത്തുകളിലെ വോട്ടിങ് നില. 20 ഓളം വനിത അംഗങ്ങൾ ഉണ്ടെങ്കിലും നാലു മുന്നണികളിൽ ആരും വനിതകളെ സ്ഥാനാർഥികളായി പരിഗണിക്കാത്തത് സ്ത്രീ വോട്ടർമാർക്കിടയിൽ അമർഷത്തിന് കാരണമായിട്ടുണ്ട്.

റിപ്പോർട്ടർ,
രവി കൊമ്മേരി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: