17.1 C
New York
Wednesday, December 1, 2021
Home Pravasi ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ 145 പേർ നാമനിർദേശ പത്രികകൾ സമർപ്പിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ 145 പേർ നാമനിർദേശ പത്രികകൾ സമർപ്പിച്ചു.

റിപ്പോർട്ടർ, രവി കൊമ്മേരി.

ഷാർജ: നടക്കാൻ പോകുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ 145 പേർ നാമനിർദേശ പത്രികകൾ സമർപ്പിച്ചു. 145 നാമനിർദ്ദേശപ്പട്ടികകൾ സമർപ്പിക്കപ്പെട്ടതിൽ 4 നാല് പേർ പ്രസിഡണ്ട് സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി, ഖജാൻജി സ്ഥാനങ്ങളിലേക്കായി ഏഴുവീതം പത്രികകൾ നൽകിയിരുന്നു. വൈസ് പ്രസിഡന്റ് (എട്ട്), ജോയന്റ് സെക്രട്ടറി (എട്ട്), സഹ ഖജാൻജി (10), ഓഡിറ്റർ (എട്ട്) എന്നിങ്ങനെയായിരുന്നു മറ്റ് സ്ഥാനങ്ങൾക്കായി സമർപ്പിച്ച പത്രികകൾ. മാനേജിങ് കമ്മിറ്റിയിലേക്ക് മത്സരിക്കാനായി സമർപ്പിച്ച 93 പത്രികകളിൽ പലരും സ്വയം പിൻവലിച്ചതു കാരണം വെള്ളിയാഴ്ച രാത്രിയോടെ മത്സരത്തിനുള്ള അന്തിമപട്ടിക പുറത്തിറക്കി.

നിലവിലെ ഭരണസമിതിയായ ‘വിശാല ജനകീയ മുന്നണി’യും ഇടതുപക്ഷ ആഭിമുഖ്യമുള്ള മാസ് നേതൃത്വം നൽകുന്ന ‘ജനകീയ മുന്നണി’യും തമ്മിലാണ് പ്രധാനമത്സരം. ബി.ജെ.പി. ആഭിമുഖ്യമുള്ള ‘ഇന്ത്യൻ നാഷണലിസ്റ്റ് ഫോറം’ (ഐ.എൻ.എഫ്.) വും മത്സരരംഗത്തുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, മാത്തുക്കുട്ടി കടോൺ എന്നിവർ തമ്മിൽ മത്സരിക്കുമ്പോൾ ഐ.എൻ.എഫിൽനിന്ന് വിജയൻ നായരാണ് പ്രസിഡന്റ് സ്ഥാനാർഥി. കഴിഞ്ഞ രണ്ടുതവണയും പ്രസിഡന്റ് ആയിരുന്ന ഇ.പി. ജോൺസൺ ഇക്കുറി മത്സരരംഗത്തില്ല.

കെ.പി.സി.സി.യുടെ നിർദേശാനുസരണം അഡ്വ. വൈ.എ. റഹീമിന്റെ നേതൃത്വത്തിലുള്ള വിശാല ജനകീയ മുന്നണി ഈ തിരഞ്ഞെടുപ്പിൽ പൂർണമായും യു.ഡി.എഫ്. സംവിധാനത്തിലായെന്ന് ഇൻകാസ് യു.എ.ഇ. പ്രസിഡന്റ് വി. മഹാദേവൻ പറഞ്ഞു. അതേ മുന്നണി നയിച്ച ഭരണസമിതിയിലുണ്ടായിരുന്ന ഇടതുപക്ഷത്തിന്റെ ഭാഗമായ യുവകലാസാഹിതി, ഐ.എം.സി.സി. എന്നീ സംഘടനകൾ പുതിയ തിരഞ്ഞെടുപ്പിൽ ജനകീയ മുന്നണിയോടൊപ്പമാണ്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് മൂന്നുമുന്നണികളും അവകാശപ്പെട്ടു.

റിപ്പോർട്ടർ,
രവി കൊമ്മേരി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: