കുവൈത്ത്: വീട്ടുകൊലിക്കാരിയ്ക്ക് നേരെ കുവൈത്തിൽ (Kuwait) ആക്രമം. ഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരിയ്ക്ക് (Indian domestic worker) നേരെയാണ് സ്പോൺസർ രണ്ട് തവണ വെടിവച്ചത്. പ്രാദേശിക മാധ്യമത്തെ ഉദ്ദരിച്ച് ഗൾഫ് ന്യൂസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല എന്നാണ് സൂചന. ഇവർക്ക് ഏകദേശം മുപ്പത് വയസിനോടടുത്ത് പ്രായമുണ്ടാകും. യുവതിയെ അദാൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോർട്ട്. യുവതിയെ ആക്രമിച്ച സ്പോൺസർ (Sponsor) കുവൈത്ത് സ്വദേശിയാണ്. ഇയാളുടെ മാനസികനില തകരാറിലാണെന്നും റിപ്പോർട്ടുണ്ട്.