17.1 C
New York
Friday, October 7, 2022
Home Pravasi വി കെ റൌഫിന് പത്തനംതിട്ട ജില്ലാസംഗമം യാത്രയപ്പ് നല്‍കി

വി കെ റൌഫിന് പത്തനംതിട്ട ജില്ലാസംഗമം യാത്രയപ്പ് നല്‍കി

അനില്‍കുമാര്‍ പത്തനംതിട്ട, ജില്ലാസംഗമം പി.ആർ.ഓ

ജിദ്ദ:- നാല്‍പതു വര്‍ഷത്തെ പ്രവാസജീവിതമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന, ലോക-കേരളസഭ പ്രതിനിധിയും, ജിദ്ദ കേരളീയസ്റ്റ് ഫോറം മുന്‍
ചെയര്‍മാനും നിലവില്‍ ജെനറല്‍ കണ്‍വീനറുമായ വി കെ റൌഫിന്
പത്തനംതിട്ട ജില്ലാസംഗമം (പി ജെ എസ്സ്) ഓണ്‍ ലൈന്‍ മീറ്റിംഗില്‍ യാത്രയപ്പ് നല്‍കി.

സാമൂഹിക,സാംസ്‌കാരിക മാധ്യമ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രസിഡന്റ്‌ എബി ചെറിയാന്‍ മാത്തൂര്‍ അദ്യക്ഷന്‍ ആയിരുന്നു, ഷിബു തിരുവനന്തപുരം, കിസ്മത്ത് പിലത്തോടന്‍, ബിനു വാഴമുട്ടം മെട്രോ, അബ്ദുല്‍ മജീദ്‌നഹ , നസീര്‍ വാവകുഞ്ഞു, ബാദ്ഷ ഇക്കലത്തില്‍, അലി തേക്കുതോട്, നൗഷാദ് അടൂര്‍ , അനില്‍കുമാര്‍ പത്തനംതിട്ട, വറുഗീസ് ഡാനിയല്‍, മനോജ്‌ മാത്യു അടൂര്‍, മനു പ്രസാദ്, അയൂബ് പന്തളം, സജി ജോര്‍ജ്ജ് കുറുങ്ങട്ടു, ആർട്ടിസ്റ്റ് ‌അജയകുമാര്‍, ജോസഫ് വറുഗീസ് വടശ്ശേരിക്കര, സന്തോഷ്‌ കെ
ജോണ്‍, രാജേഷ്‌ പന്തളം, ഷറഫുദീന്‍ മൗലവി, സുശീല ജോസഫ്, മാത്യു, സജി വറുഗീസ് ഓതറ, അബ്ദുല്‍റഹ്മാന്‍, അനിയന്‍ ജോര്‍ജ്, രജീബ്ഖാന്‍ പന്തളം, ഷിബു ജോര്‍ജ്, തോമസ്‌ ചെറിയാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറൽ സെക്രട്ടറി വിലാസ് അടൂര്‍ സ്വാഗതവും, ഖജാന്‍ജി സിയാദ് അബ്ദുള്ള പടുതോട് നന്ദിയും പറഞ്ഞു.

റൌഫിന്റെ പ്രവാസത്തിന്റെ പിന്നിട്ട നാല്‍പതു വര്‍ഷം മനോജ്‌ മാത്യു അടൂര്‍ അവതരിപ്പിച്ച വീഡിയോ പ്രദര്‍ശനവും മീറ്റിംഗിന് മാറ്റുകൂട്ടി . പി ജെ എസ്സ് ഉപഹാരം വി കെ റൌഫിനു ലളിതമായ ചടങ്ങില്‍ പ്രസിഡന്റ്‌ എബി ചെറിയാന്‍ മാത്തൂര്‍ കൈമാറി. വിലാസ് അടൂര്‍, സിയാദ് അബ്ദുള്ള പടുതോട് , അലി തേക്കുതോട് , നൗഷാദ് അടൂര്‍ , അനില്‍കുമാര്‍പത്തനംതിട്ട ,ജോസഫ് വറുഗീസ് വടശ്ശേരിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.

അനില്‍കുമാര്‍ പത്തനംതിട്ട

Facebook Comments

COMMENTS

- Advertisment -

Most Popular

ശുഭചിന്ത- (27) – പ്രകാശഗോപുരങ്ങൾ – (ഭാഗം-3)

ഭൃഗുഡിയില്‍ മിന്നിത്തിളങ്ങുന്ന ചൈതന്യ നക്ഷത്രം ഞാന്‍ ആരാണ് ? ഓരോ മനുഷ്യനും ദിവസവും ഞാന്‍ ഞാന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ ഞാൻ ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ സുരേഷ് ആണ് അല്ലെങ്കില്‍ അശ്വതി ആണ്...

വടകര വിശേഷങ്ങൾ (പാർട്ട്‌ – 6) ക്ഷേത്രങ്ങളും സ്മാരകവും.

വടകരയിലെ പ്രസിദ്ധമായ ചില ക്ഷേത്രങ്ങളും സ്മാരകവും നോക്കാം. കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം ---------------------------------------------- താഴെ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന കല്ലേരി കുട്ടിച്ചാത്തൻ പതിനഞ്ചാം നൂറ്റാണ്ടിൽ നിർമമ്മിക്കപ്പെട്ടു എന്ന് കരുതുന്നു.ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ജാതി -ജന്മി വ്യവസ്ഥകളെ എതിർക്കുകകയും...

പ്രതിഭകളെ അടുത്തറിയാം (42) ഇന്നത്തെ പ്രതിഭ: മായ ബാലകൃഷ്ണൻ.

എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് സ്വദേശി. അദ്ധ്യാപക ദമ്പതികളായ കെ എസ് ബാലകൃഷ്ണൻ നായർ, പി കെ വിജയമ്മ എന്നിവരുടെ 4 മക്കളിൽ ഏറ്റവും ഇളയവളാണ്. അസ്വാതന്ത്ര്യത്തിനു മേലുള്ള സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ് എഴുത്ത് എന്ന്...

മരണ ശകടത്തിലെ വിനോദ യാത്ര (ജിതാ ദേവൻ എഴുതുന്ന “കാലികം”)

മലയാളക്കരയെ ആകെ കണ്ണീരിൽ ആഴ്ത്തിയ അപകടമാണ് വടക്കാഞ്ചേരിയിൽ ഉണ്ടായത്. അഞ്ച് സ്കൂൾ വിദ്യാർഥികളും ഒരു അദ്ധ്യാപകനും മൂന്ന് ബസ് യാത്രക്കാരും അശ്രദ്ധകൊണ്ട് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഒൻപത് കുടുംബങ്ങൾക്ക് തീർത്താൽ തീരാത്ത നഷ്ടവും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: