റിപ്പോർട്ട്: വിവേക് പഞ്ചമൻ
ജിദ്ദ: നാലു പതിറ്റാണ്ടു കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ജിദ്ദ നവോദയ മുഖ്യരക്ഷാധികാരിയായിരുന്ന വി.കെ റൗഫ് ന് നവോദയ കേന്ദ്ര കമ്മിറ്റി യാത്രയയപ്പു നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെബിനാറിലൂടെ ആയിരുന്നു യാത്രയപ്പ്. യോഗം നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
സൗദിയിലെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ റൗഫ് നടത്തിയ ഇടപെടലുകള്‍ പ്രവാസികള്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കുമെന്നും നാട്ടില്‍ എത്തിയാലും ഇത്തരം പ്രവര്‍ത്തങ്ങളില്‍ അദ്ദേഹത്തിനു സജീവമാകാന്‍ കഴിയട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഷിബു പറഞ്ഞു. തുടര്‍ന്ന് വിവിധ കമ്മിറ്റികള്‍ക്കുവേണ്ടി അബ്ദുള്ള മുല്ലപ്പള്ളി, ബഷീര്‍ മമ്പാട്, ബിജുരാജ്, അനുപമ, ആസിഫ്, ജുനൈസ്, റഫീഖ് പത്തനാപുരം, സുരേഷ് രാമന്തളി, സനല്‍, സലാം, മുഹമ്മദ് മക്ക, മുസാഫിര്‍ പാണക്കാട് , കരുണാകരന്‍, കരീം, റഫീഖ് മമ്പാട്, അനസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രകുമാര്‍ മാവേലിക്കര സ്വാഗതവും ഗോപി മന്ത്രവാദി നന്ദിയും പറഞ്ഞു.