റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം : വിനോദ സഞ്ചാര മേഖലയിൽ അത്ഭുതങ്ങൾ തീർക്കാൻ ഒരുങ്ങി സൗദി. ലോകത്തിലെ ഏറ്റവും വലുതും വേഗത ഏറിയതും പൊക്കം ഉള്ളതുമായ റോളർ കോസ്റ്റർ ഒരുക്കുകയാണ് സൗദി.
വിഷൻ 2030 ന്റെ ഭാഗമായി റിയാദിന് സമീപം 32ഹെക്ടർ സ്ഥലത്തായി ഉയരുന്ന ക്യുഡിയ തീം പാർക്കിലാണ് വിനോദ സഞ്ചാരികൾക്കായി അത്ഭുതങ്ങൾ ഒരുങ്ങുന്നത്.
നാല് കിലോമീറ്റർ നീളമുള്ള ഫാൽക്കൻ റൈഡറിൽ 20റൈഡറുകൾ ഉണ്ടാവും. മണിക്കൂറിൽ 250കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന റൈഡർ പൂർണ്ണമായും മാഗ്നെറ്റിക് മോട്ടോർ ആക്സിലറേറ്റർ നിയന്ത്രണത്തിൽ ആയിരിക്കും പ്രവർത്തിക്കുക.
2023ൽ ഉത്ഘാടനം പ്രതീക്ഷിക്കുന്ന ഇവിടെ ആറ് തീം ലാൻഡ്കളും 28 റൈഡറുകളും ഉണ്ടാവും. വിദേശ ടൂറിസ്റ്റ് കളെ ലക്ഷ്യം വെച്ചുള്ള അത്ഭുപ്രപഞ്ച മായിരിക്കും ഈ തീം പാർക്ക്. ക്യുഡിയ സി. ഈ. ഓ. ഫിലിപ്പ് ഗാസ് വ്യക്തമാക്കി.
