സന്തോഷ് ശ്രീധർ, സൗദി
ദമ്മാം: കൊറോണ തളർത്തിയ വിദ്യാഭ്യാസ രംഗം വിദൂര വിദ്യാഭ്യാസത്തിലൂടെ മികവുറ്റതാക്കിയ സൗദിയെ അഭിനന്ദിച്ച് യു. എൻ. കോർഡിനേറ്റർ നതാലിയ ഫൗസിയ.
ലോക വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം പ്രഭാഷണം നടത്തവേയാണ് സൗദിയിൽ നടപ്പാക്കിയ വിദൂര വിദ്യാഭ്യാസത്തെ അവർ അഭിനന്ദിച്ചത്.
ആറ് മില്യൺ വിദ്യാർത്ഥികൾ ഉള്ള സൗദിയിൽ കൊറോണക്കാലത്ത് യാതൊരു തടസ്സവും കൂടാതെയാണ് 23വിദ്യാഭ്യാസ ചാനലുകൾ വഴി പഠനം സുഗമമാക്കിയത്.
അതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാറ്റലൈറ്റ് ചാനലുകൾ ഫ്രീ ആയി നൽകിയതിനും ശാരീരിക വൈകല്യം ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകിയതിനും അവർ വിദ്യാഭ്യാസ മന്ത്രാലയത്തെ പ്രകീർത്തിച്ചു.
ആഗോള തലത്തിൽ ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന ആണ് യു. എൻ. നൽകി വരുന്നതെന്നും നതാലിയ പറഞ്ഞു.