എറണാകുളം : ഈ വർഷത്തെ സോഷ്യൽ മീഡിയയിലെ ഏറ്റവും നല്ല എഴുത്തുകാരനും,സാഹിത്യകാരനും എന്ന നിലയിലും, സ്നേഹവീട് പ്രവർത്തനകൾക്ക് നൽകിയ സമഗ്ര സംഭാവനകൾക്കും, സ്നേഹവീട് സഹയാത്രികൾക്ക് നൽകിയ അഭിപ്രായങ്ങളിലൂടെയുള്ള പാഠവങ്ങളും കണക്കിലെടുത്ത് ‘സ്‌നേഹവീട് സാംസ്ക്കാരിക സമിതി കേരള’യുടെ ഈ വർഷത്തെ ഏറ്റവും മികച്ച സാഹിത്യകാരന് നൽകുന്ന കുറത്തിയാടൻ പ്രദീപ് സ്മാരക മെമെൻ്റോയും, 10000 രൂപ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവുംശ്രീ. നിരഞ്ജൻ അഭിക്ക് പ്രഖ്യാപിക്കുന്നതായി സ്‌നേഹവീട് കേരള ഭാരവാഹികൾ അറിയിച്ചു.

ഏപ്രിൽ 10ന് ആലപ്പുഴ തുറവൂർ നടക്കുന്ന സ്‌നേഹവീട് പത്താം വാർഷിക സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ,ധനമന്ത്രി -തോമസ് ഐസക്
എന്നിവർക്കൊപ്പം മറ്റ് പ്രമുഖ മത രാഷ്ട്രീയ കലാ സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് പുരസ്ക്കാരം നൽകും.
ഈ വർഷം ജനുവരിയിൽ പുനലൂർ സാഹിത്യ വേദിയുടെ പ്രതിഭ പുരസ്‌ക്കാരവും ശ്രീ നിരഞ്ജന് ലഭിച്ചിരുന്നു.
ഒമാനിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന നിരഞ്ജൻ,ഇടുക്കി ചെമ്മണ്ണാർ തൈയിൽ പുത്തെൻ വീട്ടിൽ ഡോക്ടർ ടി. കെ. മധുസൂദനന്റെയും ശ്രീമതി മിനി മധുസൂദനന്റെയും മകനാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്..
മലയാളി മനസിന്റെ സബ്ബ് എഡിറ്റർകൂടിയായ നിരഞ്ജൻ അഭിയുടെ ഈ അഭിമാനകരമായ നേട്ടത്തിന് മലയാളി മനസിന്റെ അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ….
Congratulations 👏👏
Congratulation
അഭിനന്ദനങ്ങൾ അഭി 👌👌👏👏👏💐💐💐🌹🌹😍😍😍