അനില്‍കുമാര്‍ പത്തനംതിട്ട, പി.ആർ.ഓ, പത്തനംതിട്ട ജില്ലാ സംഗമം
ജിദ്ദ: ജോലി സംബന്ധമായ ആവശ്യങ്ങളാൽ ജിദ്ദയില്‍ നിന്നും റിയാദിലേക്ക് സ്ഥലം മാറി പോകുന്ന പത്തനംതിട്ട ജില്ലാ സംഗമം മെമ്പറും, ജീവകാരുണ്യ എക്സിക്യൂട്ടീവ് അംഗവുമായ രാജേഷ്‌നായര്‍ പന്തളത്തിന് പത്തനംതിട്ട ജില്ലാസംഗമം [പി ജെ എസ്സ്] സമുചിതമായ യാത്രയപ്പ് നല്‍കി,
കഴിഞ്ഞ പത്തുവര്‍ഷക്കാലമായി ജിദ്ദയിലെ ഒരു പ്രമുഖ കമ്പനിയില്‍ നാഷണല്‍ സർവ്വീസ് മാനേജർ ആയി ജോലി ചെയ്തിരുന്ന രാജേഷ് , പി ജെ എസ്സ് നടത്തിവന്ന വിവിധ കലാ, കായിക പരിപാടികള്‍ക്ക് നിസ്വാർത്ഥമായ നേതൃത്വം വഹിച്ചിട്ടുണ്ട്. അദ്ദേഹം ചെയ്ത സേവനങ്ങൾക്കുള്ള നന്ദി സൂചകമായി പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡന്റ് എബി ചെറിയാന്‍ മാത്തൂര്‍ ചടങ്ങില്‍ ഉപഹാരം കൈമാറി ,
അലി തെക്കുതോട് , നൗഷാദ് അടൂര്‍ , വറുഗീസ് ഡാനിയല്‍ , മനോജ് മാത്യു അടൂര്‍ , ജോസഫ് നെടിയവിള, മനുപ്രസാദ് , ആർട്ടിസ്റ്റ് അജയകുമാര്‍, നവാസ് റാവുത്തർ ചിറ്റാര്‍, ജോസഫ് വറുഗീസ് പന്തളം തുടങ്ങിയവര്‍ സംസാരിച്ചു. ജനറൽ സെക്രട്ടറി വിലാസ് അടൂര്‍ സ്വാഗതവും ഖജാന്‍ജി സിയാദ് അബ്ദുള്ള പടുതോട് നന്ദിയും പറഞ്ഞു.
