ജിദ്ദ: കോവിഡ് കാലത്തെ അവിസ്മരണീയ സേവനത്തിന് മീഡിയാ വണ്ണിന്റെ ബ്രേവ് ഹാർട്ട് അവാർഡിന് .യുണൈറ്റഡ് നഴ്സസ്സ് അസോസിയേഷൻ തിരഞ്ഞെടുക്കപ്പെട്ടു അവാർഡ് കരസ്ഥമാക്കി.
കോവിഡ് കാലത്ത് വിവരണാധീതമായ മികച്ച സേവനമാണ് നേഴ്‌സുമാർ കാഴ്ചവച്ചത്. നഴ്സുമാരുടെ പ്രവർത്തനം ഏകോപിപ്പിച്ചതുമൂലം മലയാളികളെക്കുറിച്ച് ആശുപത്രികളിൽ നിന്നും വിവരങ്ങൾ ലഭിക്കാനും, വേഗം ചികിത്സാ സേവനം ലഭ്യമാക്കാനും സാധ്യമായി . ദിനംപ്രതി നൂറുകണക്കിന് പ്രവാസികൾക്ക് ഇത് വളരെയേറെ പ്രയോജനവും, ഉപകാരപ്രദവും ആയിരുന്നു. അതിനാണ് യുണൈറ്റഡ് നഴ്സിങ്ങ് അസോസിയേഷനെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തത്. ജിദ്ദയിൽ വച്ച് അസോസിയേഷൻ ഭാരവാഹികൾക്ക് പുരസ്കാരം കൈമാറി.
