യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഒരു മലയാളി ജീവന്‍ കൂടി പൊലിഞ്ഞു. ബ്രിസ്‌റ്റോളിലുള്ള തിരുവല്ല സ്വദേശി റേ തോമസ്(46) ആണ് ഇന്നലെ രാവിലെ സൗത്ത്മീഡ് ആശുപത്രിയില്‍ വിടവാങ്ങിയത്. കാന്‍സര്‍ ചികിത്സയിലായിരുന്ന റേക്കു കോവിഡ് പിടിപെടുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ സൗത്ത്മീഡ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ രോഗം കലശലായതോടെ എട്ടു ദിവസം മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റി. പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ആരോഗ്യനില പിന്നീട് വഷളാകുകയും മരണത്തിന് കീഴടങ്ങുകയായിരുന്നു. കാന്‍സറില്‍ ഭേദമായെന്ന ആശ്വാസത്തിനിടയിലാണ് കോവിഡ് റേയുടെ ജീവനെടുത്തത്.
ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന റേ നാട്ടില്‍ തിരുവല്ല നിരണം സ്വദേശിയാണ് . റേ ബ്രിസ്‌റ്റോളിലെ ഡി എക്‌സില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ സിബില്‍ സൗത്ത്മീഡ് ആശുപത്രിയില്‍ ജോലി ചെയ്യുന്നു.
മൂന്നു കുട്ടികളാണ് ഉള്ളത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനീറ്റ, സ്റ്റിഫ്‌ന, ആന്‍ഡ്രിയ.
റേയ്ക്ക് നാട്ടില്‍ രണ്ടു സഹോദരിമാരാണുള്ളത്.
റേയുടെ മടങ്ങിവരവിനായി ബ്രിസ്‌റ്റോള്‍ മലയാളികള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് റേയുടെ മരണവാര്‍ത്തയെത്തി. ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ റേയുടെ വേര്‍പാട് എല്ലാ സുഹൃത്തുക്കളേയും ഞെട്ടിച്ചിരിക്കുകയാണ്. ബ്രിസ്‌റ്റോളിലെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു റേ. യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് റേ. അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. യുബിഎംഎയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ജപമാലയും ഉപവാസവും റേയ്ക്ക് വേണ്ടി നടത്തിയിരുന്നു.
യുകെയിലെ കോവിഡ് രണ്ടാം തരംഗത്തില്‍ മരണമടഞ്ഞ എട്ടാമത്തെ മലയാളിയാണ് റേ. ലണ്ടന്‍ ഹീത്രുവില്‍ താമസിക്കുന്ന റിട്ട. അധ്യാപകന്‍ ജോസഫ് ജോര്‍ജ് (79), ലണ്ടനിലെ കായംകുളം സ്വദേശി പുന്നൂസ് കുര്യന്‍ (68 ), പ്രസ്റ്റണിലെ കൊട്ടാരക്കര സ്വദേശിയായ അന്നമ്മ ജോര്‍ജ് (71), ലെസ്റ്ററിലെ പാലക്കാട് സ്വദേശിയായ മലയാളി ഡോക്ടര്‍ കൃഷ്ണന്‍ സുബ്രമണ്യം (46), ബര്‍മിംഗ്ഹാം മലയാളിയായ ഹര്‍ഷന്‍ ശശി (70 ), ലിവര്‍പൂളിലെ ഫാസാക്കര്‍ലിയില്‍ താമസിച്ചിരുന്ന എബ്രഹാം സ്‌കറിയ (അവറാച്ചന്‍ 65), കാന്‍സര്‍ ബാധിതയായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന കോട്ടയം പൂഞ്ഞാര്‍ പടന്നമാക്കല്‍ ടോമി ലൂക്കോസിന്റെ ഭാര്യ ജെയ്സമ്മ എബ്രഹാം (56) എന്നിവരാണ് കോവിഡ് രണ്ടാം വ്യാപനത്തില്‍ മരണപ്പെട്ട മലയാളികള്‍.