വാർത്ത:കുര്യൻ പ്രക്കാനം
ആരോഗ്യ മേഖലയിൽ ഉണ്ടായിരുന്ന അന്ധതയുടെയും അഞ്ജതയും വാതിലുകൾ തുറന്നു അറിവിന്റെ നിലവിളക്കായി മാറിയ ബ്രാംപ്ടൺ മലയാളീ സമാജത്തിന്റെ ഡോക്ടർ ലൈവ് എന്ന പരിപാടി അതിന്റെ ഇരുപത്തി അഞ്ചാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുന്നുതായി പാരപാടിയുടെ കോർഡിനേറ്റർസ് ഷിബു ചെറിയാൻ ,ഷീല പുതുക്കേരിൽ, ശ്രീ യോഗേഷ് ഗോപകുമാർ ,സഞ്ജയ് മോഹൻ,സെൻ ഈപ്പൻ ,മുരളീ പണിക്കർ, ജിതിൻ ,ഊമ്മൻ ജോസഫ് ,ബിന് ജോഷ്വാ തുടങ്ങിയവർ അറിയിച്ചു.
ഇരുപത്തഞ്ചാമത്തെ ആഴ്ചയിലേക്കു പ്രവേശിക്കുന്ന ഡോക്ടറർ ലൈവിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ ആയുർവേദ ഡോക്ട്ടരും ,രാഷ്ട്രപതിയുടെ അവാർഡ് ജേതാവുമായ ഡോ ശിവകരൻ നമ്പൂതിരിയെയും,ഒപ്പം ഈ പരിപാടിയുടെ സംഘാടകരെയും അഭിനന്ദിക്കുന്നതായിരിക്കും. സമാജം പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനത്തിന്റെ അദ്ധക്ഷതയിൽ കൂടുന്ന മീറ്റിങ്ങിൽ കാനഡയിലെ പ്രമുഖ സംഘടനാ നേതാക്കൾ പങ്കെടുക്കുന്നതായിരിക്കും. സമാജം ബോർഡ്പ ഓഫ് ട്രസ്റ്റീ ചെയർമാനും ബ്രാംപ്ടൻ ഗുരുവായൂർ അപ്പൻ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുമായ ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരി ചടങ്ങിൽ മുഖ്യഅഥിതിയുമായിരിക്കും ,
നഫ്‌മ കാനഡയുടെ നാഷണൽ ജനറൽ സെക്രട്ടറിയും മിസ്സിസ്സാഗ കേരള അസോസിയേഷൻ പ്രസിഡണ്ടുമായ പ്രസാദ് നായർ അനുമോദന സമ്മേളനം ഉത്‌ഘാടനം നിർവഹിക്കും നഫ്‌മ കാനഡയുടെ നാഷണൽ വൈസ് പ്രസിഡന്റും ഓർമയുടെ പ്രസിഡന്റുമായ അജി പിലിപ്പ് , നഫ്‌മ കാനഡയുടെ നാഷണൽ സെക്രട്ടറിയും ഹാമിൽട്ടൺ മലയാളീ സമജ്മ പ്രസിഡന്റുമായ തോമസ്ന കുര്യൻ,നഫ്‌മ കാനഡയുടെ നാഷണൽ സെക്രട്ടറിയും ലണ്ടൻ മലയാളീ സമാജം പ്രസിഡൻ്‌തുമായ ശ്രീ ജോജി ജോൺ , നഫ്‌മ കാനഡയുടെ നാഷണൽ സെക്രട്ടറിയും നയാഗ്ര മലയാളീ അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ മനോജ് ഇടമന തുടങ്ങിയവർ ചടങ്ങുകൾക്ക് ആശംസകൾ അറിയിക്കും
ഈ പാടിയിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സമാജം സെക്രട്ടറി ശ്രീ ബിനു ജോഷ്വാ അറിയിച്ചു .