വാർത്ത: നിരഞ്ജൻ അഭി, മസ്‌ക്കറ്റ് .
ലണ്ടൻ : ബിറ്റ്‌കോയിൻ വില ചരിത്രത്തിലാദ്യമായി ഒരു ബിറ്റ്കോയിന്റെ വില 35000 ഡോളർ കടന്നു. വെറും ഒരാഴ്ചക്കുള്ളിൽ 10,000 ഡോളറിനു മുകളിൽ ആണ് ബിറ്റ്‌കോയിൻ വില ഉയർന്നത്.
2020 ഡിസംബർ ആദ്യ വാരങ്ങളിൽ 18,000 ഡോളർ മാത്രമായിരുന്ന വില 20,000 ഡോളർ എന്ന റെസിസ്റ്റൻസ് പോയിന്റ് കടന്നത്തോടെ കനത്ത കുതിപ്പ് തുടങ്ങുകയായിരുന്നു.. ക്രിപ്റ്റോ കറൻസി മാർക്കറ്റ് നിരീക്ഷകരുടെ പ്രവചനപ്രകാരം വർഷാവസാനത്തോടെ ബിറ്റ്‌കോയിൻ വില 50,000 ഡോളറിലേക്ക് വരെ എത്താൻ സാധ്യതയുണ്ടെന്നു കണക്കുകൂട്ടുന്നു.
കഴിഞ്ഞ വർഷം വെറുംഒരു ബിറ്റ്‌കോയിൻ വില 6000 ഡോളറിലേക്ക് വരെ താഴ്ന്നിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ 35000ഡോളർ കടന്നും കുതിക്കുന്നത്.മറ്റ് ക്രിപ്റ്റോ കറൻസികളുടെയും വില ഉയരുകയാണ്.
നിരവധി പേരാണ് ബിറ്റ്‌കോയിനിലും മറ്റ് ക്രിപ്റ്റോ കറൻസികളിലും നിക്ഷേപിക്കുന്നത്.. പക്ഷെ സ്ഥിരതയില്ലാത്ത ക്രിപ്റ്റോ കറൻസി മാർക്കറ്റ് ഏതു സമയവും വൻ വീഴ്ചയിലേക്ക് നീങ്ങാമെന്നതിനാൽ നിക്ഷേപകർ കരുതലോടെ ഇൻവെസ്റ്റ് ചെയ്യണമെന്നും ഈ മേഖലയിൽ പ്രവീണ്യമുള്ളവർ മുന്നറിയിപ്പ് നൽകുന്നു.കഴിഞ്ഞ വർഷങ്ങളിൽ അനേകം പേർക്കാണ് ക്രിപ്റ്റോ മാർക്കറ്റിൽ കൈപൊള്ളിയത് എന്നതും ചേർത്ത് വായിക്കേണ്ടതാണ്.
ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങൾ ബിറ്റ്‌കോയിൻ ഇടപാടുകൾക്കെതിരെ
മുന്നറിയിപ്പ് നൽകുകയും, ഒരവസരത്തിൽ ഇന്ത്യയും ചൈനയും ക്രിപ്റ്റോ കറൻസികൾ നിരോധിക്കുകയും ചെയ്തിരുന്നു.
ഓൺലൈൻ ബിറ്റ്‌കോയിൻ വാലറ്റുകൾ ഹാക്ക്ചെയ്ത് മോഷ്ടിക്കുന്ന വൻ സംഘവും ലോകത്തു പല ഭാഗത്തും പ്രവർത്തിക്കുന്നതായി കണ്ടിട്ടുള്ളതുംസുരക്ഷയിൽ ആശങ്ക ഉണ്ടാക്കുന്നതാണ്.
നിരഞ്ജൻ അഭി
മസ്കറ്റ്.