17.1 C
New York
Sunday, June 13, 2021
Home Pravasi ബഹ്‌റൈൻ സൂര്യോദയം @ സൽമാൻ സിറ്റി ബീച്ച്

ബഹ്‌റൈൻ സൂര്യോദയം @ സൽമാൻ സിറ്റി ബീച്ച്

പ്രഭിൽ നാഥ്‌, ബഹ്‌റൈൻ✍

പ്രവാസത്തിന്റെ ഇടവേളയിൽ മനസൊന്നു തണുപ്പിക്കാൻ ഓരോ വെള്ളിയാഴ്ചയും എല്ലാരും മൂടി പിടിച്ചു കിടന്നുറങ്ങുമ്പോൾ ഞാനും എന്റെ ഫ്രണ്ട് ശ്രീജിത്ത് ആറ്റിങ്ങൽ. പുലരാൻ തുടങ്ങുന്നതിന് മുന്നേ യാത്ര തുടങ്ങും പുലർച്ചെ 5 മണിക്ക് വീശുന്ന തണുത്ത കാറ്റിനും വക വെക്കാതെ മനോഹരമായ സൂര്യോദയം കാണാൻ സൽമാൻ സിറ്റി ബീച്ച് .. ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഇതാണെന്നു തോന്നും.. പച്ച മല എന്ന പേര് നമ്മുക്ക് മുൻപ് വന്ന മലയാളികൾ പ്രചാരത്തിലാക്കിയിരിക്കുന്നു.

ഈ വെള്ളിയാഴ്ച ഞങ്ങളാണ് ആദ്യം എത്തിയത്. ഈ സ്ഥലം മുഴുവൻ നമ്മുടെ സ്വന്തം എന്ന പോലെയാണ്. രാത്രി കിടക്കാൻ നേരം ചാർജിൽ ഇട്ട ഫോൺ ചാർജ് ഇല്ലാതെ ഓഫായി. അതും കാറിൽ ഇട്ടു.. നടക്കാൻ ഇറങ്ങി..7 പന നില്കുന്നത് കൊണ്ട് ഇനി പച്ച മല എന്ന പേര് മാറാനും ചാൻസ് ഉണ്ട്.. എന്തായാലും സൂര്യൻ വരാൻ കാത്തിരിപ്പായി. പുള്ളി 5 മിനിറ്റ് ലേറ്റ് ആണ്.. രജനിയുടെ ഡയലോഗ് പോലെ ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വരും. ചന്ദ്രനെ പോലെയാണ്. പതുക്കെ കാഴ്ചയുടെ പറുദീസയിൽ. തെളിഞ്ഞ വെള്ളം കാറ്റിന്റെ ശക്തിയിൽ ഓളങ്ങളായി തുളുമ്പുന്നു. ഒരു ലോഞ്ച് പാഡ് ഉണ്ട് അതിൽ നമ്മുക്ക് നില്ക്കാം ഫിഷിങ് നു വേണ്ടി ഇരിക്കാം.

കുറച്ചു കഴിഞ്ഞപ്പോൾ അറബി ചേട്ടൻ മാർ വന്നു. കയ്യിൽ ഒരു കിടിലൻ ക്യാമറ.. ഫ്ലാസ്കിൽ കട്ടൻ ചായയും ചുണ്ടിൽ എരിയുന്ന സിഗരറ്റ്.. ലൈഫ് ഇതു പോലെ എൻജോയ് ചെയ്യണം.. ഫ്രീ ട്രാവലേഴ്‌സ് . കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു മലയാളി പയ്യന്മാർ സ്കൂബ ഡൈവിംഗ് ന്റെ സ്വിം ഡ്രസ്സ് ഗൂഗിൾസ് എല്ലാം ഇട്ടു വന്നു. വെള്ളത്തിലേക്ക് ഒറ്റ ചാട്ടം. പിന്നെ ഡൈവിംഗ് . സിസ്ലിംഗ് ഒക്കെ മനോഹരം. കണ്ടോണ്ടിരുന്ന നമ്മുക്ക് വരെ എടുത്തു ചാടാൻ തോന്നി. അഴമില്ലെങ്കിലും.. നീന്തലിൽ വലിയ പരിചയം പോരാത്തോണ്ട് വെള്ളം കുടിക്കേണ്ടി വരും. അങ്ങനെ കുറച്ചു സെൽഫി പിന്നെ ലൈവ്. നമ്മുടെ കൂട്ടുകാരൻ ഐ ഫോൺ പ്രൊ ലേറ്റസ്റ്റ് എഡിഷൻ ഉള്ളതോണ്ട് ഫോട്ടോഗ്രഫി നടന്നു..

ജീവിതം രണ്ടു തരത്തിലാണ് എല്ലാം മറന്നു ആസ്വദിക്കുക ഇല്ലെങ്കിൽ എല്ലാം ഓർത്തോണ്ട് തട്ടി മുട്ടി തീർക്കുക.. എന്റെ പോളിസി ഇതിലെ ബാലൻസിങ് കണ്ടെത്താനാണ്.. യാത്രകൾ എന്നും പുതിയ അനുഭവങ്ങളാണ്. സൽമാൻ സിറ്റി തന്നെ നാലു പ്രാവശ്യം കണ്ടിട്ടുണ്ട്. ഓരോ പ്രാവശ്യം കാണുമ്പോൾ ഓരോ പ്രതീതി ആണ്.. യാത്രകളാണ് എന്റെ ലൈഫ്.. പിന്നെ എഴുത്തും.. ഇത് ഒക്കെ അന്ന് പോയ നിമിഷങ്ങൾ ഓർത്തു എഴുതുന്നതാണ്.

പിന്നെ കുറച്ചു അറബി പയ്യന്മാർ കടലിന്റെ തീരത്ത് നിന്ന് ഉറക്കെ സംസാരിക്കുന്നുണ്ട്. അത് കേട്ടപ്പോൾ ശ്രീജിത്ത് തമാശക്ക് പറഞ്ഞു ഇവന്മാർ കടല് വറ്റിക്കാൻ ഇറങ്ങിയതാവുമെന്ന്. പിന്നെ കുറെ സൈക്കിൾ റൈഡർസ് വന്നു. പിന്നെ 3 വളർത്തു നായ്ക്കളുമായി ഒരു ഇംഗ്ലീഷ് സുന്ദരി.. നായ്ക്കളെ അനുസരിപ്പിക്കുന്നു. ഇതെല്ലാം കണ്ടു വരുമ്പോൾ ജീവിതത്തിലെ രണ്ടു കാഴ്ചകൾ ഒരൊറ്റ ഫ്രെയിമിൽ.. ഒരു വശത്തത് വെള്ളിയാഴ്ചയിലെ അവധി ആസ്വദിക്കുന്ന ഇംഗ്ലീഷ്ക്കാരി. തൊട്ടിപ്പുറത്തു വെള്ളിയാഴ്ചയും ബിൽഡിംഗ്‌ പണി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾ.. എല്ലാരും ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നു.. അത് ചിലർക്ക് മാത്രം ലഭിക്കുന്നു..

വെള്ളിയാഴ്ച എനിക്ക് കുറച്ചു സമയം ജോലിയുണ്ട് അതോണ്ട് അധികം സമയം കളയാതെ തിരിച്ചു റൂമിലേക്ക്.. 4 മണിക്കൂർ നേരത്തെ ഉറക്കം കളഞ്ഞും കറങ്ങാൻ പോകുന്നത്. ഒരു ലോകം മൊത്തം കാണാനുള്ള കൊതി കൊണ്ടാണ്. ഇതിനൊക്കെ കൂടെ നിൽക്കുന്ന ചങ്ക് ഫ്രണ്ട് ശ്രീജിത്ത്‌.. എന്നെ പോലെ യാത്ര അവനൊരു ഹരമാണ്..
Travel diaries of Bahrain Salman City

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap