റിപ്പോർട്ട്: വിവേക് പഞ്ചമൻ, സൗദി
കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രിയ സഖാവ് ഞങ്ങളുടെ.... ജിദ്ദ നവോദയയുടെ രക്ഷാധികാരി സഖാവ് വി.കെ. റൗഫിന് ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.
ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം ഏരിയ സെക്രട്ടറി അനസ് ബാവ അദേഹത്തിന് കൈമാറി.
സഖാവ് യൂസുഫ് മേലാറ്റൂർ അധ്യക്ഷത വഹിച്ച യോഗം നവോദയ പ്രസിഡൻ്റ് സഖാവ് കിസ്മത്ത് മമ്പാട് ഉത്ഘാടനം ചെയ്തു.
സഖാവ് CM അബദു റഹ്മാൻ, സ. നിഷ നൗഫൽ, സഖാവ് ജിജോ അങ്കമാലി, സഖാവ് റ്റിറ്റോ മീരാൻ, സ: അനൂപ് മാവേലിക്കര, സ:അഷ്റഫ്, സ.റസാഖ് സാഗർ, സ: ജോസഫ് സന്തോഷ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സഖാവ് വി.കെ.റൗഫ് മറുപടി പ്രഭാഷണം നടത്തി.ഏരിയ സെക്രട്ടറി അനസ് ബാവ സ്വാഗതവും, ബാബു മഹാവി നന്ദിയും പറഞ്ഞു.
Facebook Comments