17.1 C
New York
Saturday, September 18, 2021
Home Pravasi പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ-എൻട്രിയും സൗജന്യമായി പുതുക്കാൻ സൽമാൻ രാജാവിന്റെ നിർദ്ദേശം

പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ-എൻട്രിയും സൗജന്യമായി പുതുക്കാൻ സൽമാൻ രാജാവിന്റെ നിർദ്ദേശം

റിപ്പോർട്ട് : വിവേക് പഞ്ചമൻ, സൗദി

റിയാദ്: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി എന്നിവ സൗജന്യമായി നീട്ടികൊടുക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉത്തരവ്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. വിസിറ്റ് വിസയും നീട്ടികൊടുക്കും. എൻ.ഐ.സിയുമായി ബന്ധപ്പെട്ട് ജവാസാത്ത് ഇതിനാവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കും. 2021 ജൂൺ രണ്ടുവരെയുള്ള റീ-എൻട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയാണ് നീട്ടികൊടുക്കുക. നിലവിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കഴിയുന്നവരുടെ റീ-എൻട്രിയും ഇഖാമയുമാണ് സൗജ്യന്യമായി പുതുക്കുക. നിലവില്‍ സൌദിയില്‍ കഴിയുന്ന, വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ വിസിറ്റ് വിസയാണ് പുതുക്കുക. വിദേശങ്ങളില്‍ കഴിയുന്നവരുടെ റീ എന്‍ട്രി, ഇഖാമ എന്നിവയാണ് പുതുക്കുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പാവയ്ക്ക തക്കാളി കറി

പാവയ്ക്ക കരൾരോഗങ്ങൾ, ആസ്മ, ചുമ, ജലദോഷം, മുഖക്കുരു, പ്രമേഹം അങ്ങനെ ഒരുകൂട്ടം രോഗങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കാൻ കപ്പാസിറ്റി ഉള്ള ആളാണ് നമ്മുടെ പാവയ്ക്ക. പക്ഷേ പണ്ടുമുതലേ പാവം പാവയ്ക്കയ്ക്ക് ഒരു വില്ലൻ പരിവേഷം...

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....
WP2Social Auto Publish Powered By : XYZScripts.com
error: