(വാർത്ത: നിരഞ്ജൻ അഭി, മസ്‌ക്കറ്റ്)
ദുബായ് : പ്രവാസികൾക്ക് വോട്ടവകാശം നൽകാനുള്ള തീരുമാനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏതു തീരുമാനവും കേന്ദ്രസർക്കാർ സ്വാഗതം ചെയ്യുമെന്നും അംഗീകരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ദുബൈയിൽ പ്രവാസി സമൂഹവുമായുള്ള സംവാദത്തിൽ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു..
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി
യു.എ.ഇ. യിൽ എത്തിയതായിരുന്നു മന്ത്രി.
കോവിഡ് കാലത്ത് യു എ ഇ യിൽ നിന്ന് ഒന്നരലക്ഷത്തോളം പ്രവാസികൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. തിരികെയെത്തിയ പ്രവാസികളെ തനിച്ചാക്കിയിട്ടില്ല എന്നുറപ്പു വരുത്താൻ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് കേന്ദ്രം പ്രവർത്തിക്കുകയാണ്.
കോവിഡ് 19 മൂലം വന്ദേ ഭാരത് മിഷന് കീഴിൽ നാട്ടിലേക്കു മടങ്ങുന്ന എല്ലാവരെയും സ്കിൽഡ് വർക്കേഴ്സ് അറൈവൽ ഡാറ്റാബെയ്‌സ് ഫോർ എംപ്ലോയ്‌മെന്റ് സപ്പോർട്ട് എന്ന സംരംഭത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പകർച്ചവ്യാധി ഏറ്റവും ഉയർന്ന സമയത്ത് സമൂഹത്തിനു മികച്ച കൗൺസിലിങ് നൽകിയ ഇന്ത്യൻ ദൗത്യങ്ങളെ അദ്ദേഹം അഭിനന്ദിച്ചു
നിരഞ്ജൻ അഭി.
