വാർത്ത: നിരഞ്ജൻ അഭി, മസ്‌ക്കറ്റ്.
മസ്കറ്റ്: പ്രവാസികൾക്ക് രക്ഷാ ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക റൂട്സ്.
പതിനെട്ടു വയസ്സ് മുതൽ 60വയസ്സ് വരെ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
വാർഷിക പ്രീമിയം 550 രൂപയാണ് അടക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും.
വിശദവിവരങ്ങൾ നോർക്ക റൂട്സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റിലും norka.raksha.gmail.com എന്ന മെയിലിലും ലഭ്യമാണ്.
ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. പ്രവാസി സമൂഹം നേരിടുന്ന വലിയ പ്രശ്നമാണ് രോഗ ദുരിതം മൂലമുള്ള ഭാരിച്ച ചെലവുകൾ.പദ്ധതി ഇതിന് പരിഹാരമാകുമെന്നാണ് നോർക്ക റൂട്സ് കരുതുന്നത്. 18004253939, 00918802012345 എന്ന നമ്പറുകളിൽ വിദേശത്ത് നിന്നും മിസ്ഡ് കാൾ സേവനത്തിലൂടെയും വിശദ വിവരങ്ങൾ ലഭ്യമാണ്.