പ്രവാസികളെ വാഗ്ദാന പെരുമഴ നൽകി കബളിപ്പിച്ച ഇടതുപക്ഷ സർക്കാർ മാറി, എക്കാലത്തും പ്രവാസി ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന യുഡിഫ് ന്റെ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരേണ്ടത് പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ ആവശ്യമാണെന്ന് കേരള പ്രദേശ് കോണ്‍ഗ്രസ് സെക്രെട്രി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സൗദിയിലെ ജിദ്ദ പത്തനംതിട്ട ഒഐസിസി ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സൂം പ്ലാറ്റഫോമിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ യുഡിഫ് അധികാരത്തിൽ തിരിച്ചു വരാൻ വേണ്ടി പ്രവാസലോകത്തെ യുഡിഫ് പ്രവർത്തകർ ചെയ്യുന്ന കഠിനാധ്വാനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. സോഷ്യൽ മീഡിയയിലെ ശക്തമായ പ്രവാസി ഇടപെടൽ കേരളത്തിലെ ഇലക്ഷനെ സ്വാധീനിക്കുന്ന ഒരു പ്രധാനഘടകം ആണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍ പത്തനംതിട്ട അദ്യക്ഷന്‍ ആയിരുന്നു .
യു ഡി എഫ് നൂറു സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഗ്ലോബല്‍ ജെനറല്‍ സെക്രെട്രി ഷെരിഫ് കുഞ്ഞു പറഞ്ഞു . ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബാബു ജോര്‍ജ്ജ് , കേരള പ്രദേശ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പഴകുളം മധു, കോന്നി നിയോജകമണ്ഡലം സ്ഥാനാര്‍ഥി റോബിന്‍ പീറ്റര്‍ , കെ ടി എ മുനീര്‍ , സക്കിര്‍ ഹുസൈന്‍ ഇടവണ,നൗഷാദ് അടൂര്‍ , അലി തേക്കുതോട് , മുജീബ് മുത്തേടത്ത്, മനോജ് മാത്യു അടൂര്‍, ജേക്കബ് തേക്കുതോട്, തോമസ് തൈപറമ്പില്‍, അയൂബ് പന്തളം ,കെവിന്‍ ചാക്കോ മാലികകക്കേല്‍, അബ്ദുള്‍മജീദ് നഹ , ഷാനിയാസ് കുന്നിക്കോട്, ശ്രീജിത്ത് കണ്ണൂർ , അനിയന്‍ ജോര്‍ജ്, വിലാസ് അടൂര്‍, ലത്തിഫ്മക്രേരി, ഷമീര്‍നധവി, അനില്‍കുമാര്‍ കണ്ണൂര്‍ , സുജു കെ രാജു, വറുഗീസ് ഡാനിയല്‍ , ജോബി തെരകത്തിനാല്‍, സിദ്ദിക്ക്ചോക്കാട് , നവാസ് റാവുത്തര്‍ ചിറ്റാര്‍ ,സിനോയ് കടലുണ്ടി , സാബു ഇടിക്കുള ,ജിജു യോഹന്നാന്‍ ശങ്കരത്തില്‍ , ജോര്‍ജ്ജ് വറുഗീസ്, സൈമണ്‍ വറുഗീസ് , ജോസ് പുല്ലാട് , അയൂബ് താന്നിമൂട്ടിൽ , സജി കുറുങ്ങട്ടു, എബി ചെറിയാന്‍ മാത്തൂര്‍, നൌഷിര്‍ കണ്ണൂര്‍, ഷറഫ് പത്തനംതിട്ട, ഉസ്മാന്‍ പെരുവാന്‍ തുടങ്ങിവര്‍ സംസാരിച്ചു.
സിയാദ് അബ്ദുള്ള പടുതോട് സ്വാഗതവും വറുഗീസ് സാമുവല്‍ നന്ദിയും പറഞ്ഞു. ജില്ലയില്‍ ആയൂബ് പന്തളം , ബാബുകുട്ടി തേക്കുതോട് തുടങ്ങിയവരുടെ നേത്രുതത്തില്‍ അഞ്ചു നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി പ്രചാരണം നടക്കുന്നതായി പ്രസിഡന്റ് അനില്‍കുമാര്‍ പത്തനംതിട്ട അറിയിച്ചു .
