17.1 C
New York
Sunday, September 19, 2021
Home Pravasi പി.ജെ.എസ്സ് ഡ്രോയിംഗ് - കളറിംഗ് മത്സരവിജയികളെ പ്രഖ്യാപിച്ചു.

പി.ജെ.എസ്സ് ഡ്രോയിംഗ് – കളറിംഗ് മത്സരവിജയികളെ പ്രഖ്യാപിച്ചു.

✍അനില്‍കുമാര്‍ പത്തനംതിട്ടജിദ്ദ: പത്തനംതിട്ട ജില്ലാസംഗമം  (പി.ജെ.എസ്സ്) ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി  ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചുകൊണ്ട്  “ആസാദി കാ അമൃതമഹോത്സവം” പ്രോഗ്രാമിൽ ആറാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്‌ വരെയുള്ള കുട്ടികൾക്കായി നടത്തിയ ഓൺലൈൻപി.ജെ.എസ്സ് ഡ്രോയിംഗ് – കളറിംഗ് മത്സരത്തിലെ  വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സ്ഥാനം: റതീഷാ റോയ്, രണ്ടാം സ്ഥാനം: ഭദ്ര രവീന്ദ്രൻ,  മൂന്നാം സ്ഥാനം: ആഹോൺ റോയ്.  മറ്റ് പ്രോൽസാഹന സമ്മാനങ്ങൾ അഭിനവ് രവീന്ദ്രൻ, റീമാ ഫാത്തിമ, ഹന്ന ജിജു , ആദ്ര പ്രവീൺ, ഖദീജ മുഹമ്മദ് റഹീമുദ്ദീൻ പങ്കിട്ടു, നൂറ്റമ്പതിൽ പരം കുട്ടികളിൽ നിന്നാണ് വിജയികളെ തെരെഞ്ഞെടുത്തത്.

 പ്രോഗ്രാം കോഡിനേറ്ററായി ആർടിസ്റ്റ് വി. എസ്സ് സജികുമാർ, ചിത്രകലാ അദ്ധ്യാപകൻ, ജവഹർ നവോദയ ചെന്നിത്തലയും ആർടിസ്റ്റ് രാജീവ്‌ കോയിക്കൽ ചിത്രകലാ  അധ്യാപകൻ, പടനിലം  എച്ച് എസ്  നൂറുനാട്, ആർടിസ്റ്റ് ചിത്ര  ജ്യോതി ചിത്രകലാ അദ്ധ്യാപിക, ഹോളിട്രിനിറ്റി വിദ്യാഭവൻ, ഹരിപ്പാട് എന്നിവർ വിധികർത്താക്കൾ ആയിരുന്നു. ചടങ്ങിൽ പി.ജെ.എസ്സ് ബാലജന സംഖ്യം വിവിധ പരിപാടികൾ അവതരിപ്പിച്ചു.

 നൌഷാദ് അടൂർ, മനോജ് മാത്യു അടൂർ, ആർട്ടിസ്റ്റ് അജയകുമാര്‍ എന്നിവർ  കോർഡിനേറ്റർമാർ ആയിരുന്നു, പ്രസിഡൻറ് ജയൻനായർ പ്രക്കാനം, അയൂബ്ഖാൻ പന്തളം,  സന്തോഷ് കെ ജോൺ, അലി തേക്കുതോട്, ജോസഫ് വറുഗീസ് വടശേശരിക്കര,ജോർജ്ജ് വറുഗീസ്, എബി കെ ചെറിയാൻ മാത്തൂർ, വിലാസ് അടൂർ, സിയാദ് അബ്ദുള്ള പടുതോട്, വറുഗീസ് ഡാനിയൽ, അനില്‍കുമാര്‍ പത്തനംതിട്ട, സന്തോഷ്‌ ജി നായര്‍, സജി ജോര്‍ജ്ജ് കുറുങ്ങട്ടു, നവാസ് റാവുത്തർ ചിറ്റാർ, ഷറഫുദീൻ മൌലവി ചുങ്കപ്പാറ, ജോസഫ്‌ നെടിയവിള, മാത്യു തോമസ്, മനുപ്രസാദ്, സന്തോഷ്‌ പൊടിയന്‍, അനിയന്‍ ജോര്‍ജ്, അനിൽ ജോൺ അടൂർ, റോയ് ടി ജോഷ്വ, സലീം മജീദ്, ഹൈദർ നിരണം, പ്രീത അജയ് കുമാർ, ആൻഡ്രിയ ലിസ ഷിബു തുടങ്ങിയവർ മൽസരത്തിന് നേതൃത്വം നൽകി. സുശീല ജോസഫ് , ജിസൽ സൂസൻ ജോജി അവതാരകർ ആയിരുന്നു. വിജയികൾക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള  സർട്ടിഫിക്കറ്റുകളും ഉടൻ വിതരണം ചെയ്യുമെന്ന് കോർഡിനേറ്റർമാർ അറിയിച്ചു.   

✍അനില്‍കുമാര്‍ പത്തനംതിട്ട

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: