17.1 C
New York
Saturday, October 16, 2021
Home Pravasi പി.ജെ.എസ്സ് ജിദ്ദ സമൂഹത്തിനു നൽകുന്ന സേവനങ്ങൾ വിലപ്പെട്ടത് : കോൺസുൽ ജനറൽ

പി.ജെ.എസ്സ് ജിദ്ദ സമൂഹത്തിനു നൽകുന്ന സേവനങ്ങൾ വിലപ്പെട്ടത് : കോൺസുൽ ജനറൽ

വാർത്ത: അനിൽ കുമാർ പത്തനംതിട്ട

ജിദ്ദാ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ് ) ജിദ്ദാ സമൂഹത്തിനു നൽകുന്ന സേവനങ്ങൾ വളരെ വിലപ്പെട്ടതാണെന്നു ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് അലം അഭിപ്രായപ്പെട്ടു. അമൃത് മഹോത്‌സവിന്റെ ഭാഗമായി പിജെസ് സംഘടിപ്പിച്ച ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് നാട്ടിലും ഇവിടെയുമായി പിജെസ് ചെയ്ത സേവനപ്രവർത്തനങ്ങൾ ഓരോന്നായി അദ്ദേഹം എടുത്തു പറയുകയും, അഭിനന്ദിക്കുകയും ചെയ്തു. മഹാമാരിയുടെ ഈ കാലഘട്ടത്തിലും ധാരാളം സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ പി.ജെ .എസ് നു സാധിച്ചു ഒപ്പം ഒരു മാഗസിൻ പുറത്തിറക്കാനും കഴിഞ്ഞുവെന്നും പ്രസിഡന്റ്‌ ജയൻ നായർ തൻറെ ആദ്യക്ഷപ്രസംഗത്തിൽ പറഞ്ഞു,

അലി തേക്കുതോട്,ജോസഫ് വർഗ്ഗിസ് വടശേരിക്കര, അയൂബ്ഖാൻ പന്തളം, സന്തോഷ്‌ കെ ജോൺ, നൗഷാദ് അടൂർ, മനോജ്‌ മാത്യുഅടൂർ , അജയകുമാർ, ആൻഡ്രിയലിസ ഷിബു, ശേത്വ ഷിജു , ഡാൻ മനോജ് മാത്യു തുടങ്ങിയവർ സംസാരിച്ചു, സുശീല ജോസഫ്, ജസ്‌ലിൻ ജോജി എന്നിവരായിരുന്നു അവതാരകർ.

കൂട്ടികൾ അവതരിപ്പിച്ച വിവിധ കലാരൂപങ്ങളും ടാബ്‌ളോയും, നൃത്ത നൃത്യങ്ങളും , ദേശഭക്തി ഗാനങ്ങളും,വിവിധ സ്വാതന്തര്യാ സമര സേനാനികളെ ക്കുറിച്ചുള്ള അവലോകനവും പരിപാടിക്ക്‌ മാറ്റുകൂട്ടി.

വാർത്ത: അനിൽ കുമാർ പത്തനംതിട്ട

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ന്യൂയോർക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളായി സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. സി. വി സൈമണ്‍, ക്ലര്‍ജി ട്രസ്റ്റി. റവ. മോന്‍സി കെ ഫിലിപ്പ്, അത്മായ ട്രസ്റ്റി &...

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: